കൊൽക്കത്ത:ജമഅത്ത് ഉൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) തീവ്രവാദിയായ അബ്ദുല്‍ കരീം പിടിയിൽ. മുർഷിദാബാദിലെ സുതി പൊലീസ് സ്റ്റേഷന്‍റെ പരിധിയിൽ നിന്ന് കൊൽക്കത്ത പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ജമാഅത്ത് ഉല്‍ മുജാഹിദീന്‍ തീവ്രവാദി പിടിയില്‍ - West Bengal Police
കൊൽക്കത്ത പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് ഇയാളെ അറസ്റ്റ് ചെയ്തത്
ജമഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് തീവ്രവാദി അബ്ദുൾ കരീം പൊലീസ് പിടിയിൽ
ബിഹാറിലെ ഗയ, പശ്ചിമ ബംഗാളിലെ ബർദ്വാൻ എന്നിവിടങ്ങളിൽ ഉണ്ടായ സ്‌ഫോടനങ്ങൾ ഉൾപ്പെടെ രാജ്യത്ത് ഭീകരതയുമായി ബന്ധപ്പെട്ട് നടന്ന നിരവധി സംഭവങ്ങളിൽ കരീം ഉൾപ്പെട്ടിട്ടുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.