കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി പട്ടണത്തെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന കാർല പാലം അപകടാവസ്ഥയിൽ. കനത്ത മഴയെത്തുടർന്ന്, പാലത്തിൽ വിള്ളലുകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അറ്റകുറ്റപ്പണികൾ മോശമായതിനാലാണ് പാലം അപകടത്തിലായതെന്ന് വൃത്തങ്ങൾ അറിയിച്ചു. പാലത്തിന്‍റെ ഘടനയിൽ മുമ്പ് നിരവധി പ്രശ്നങ്ങൾ പ്രദേശവാസികൾ ഉന്നയിച്ചിട്ടുണ്ട്. മഹാപ്രളയത്തിനുശേഷം 1970ലാണ് പാലം പുനഃനിർമിച്ചത്. എന്നാൽ അപകട സാധ്യതയേറുന്ന സാഹചര്യത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കാർല പാലത്തിൽ വിള്ളൽ; പാലം അപകടാവസ്ഥയിൽ - കാർല പാലം അപകടാവസ്ഥയിൽ
പാലത്തിന്‍റെ ഘടനയിൽ മുമ്പ് നിരവധി പ്രശ്നങ്ങൾ പ്രദേശവാസികൾ ഉന്നയിച്ചിട്ടുണ്ട്. മഹാപ്രളയത്തിനുശേഷം 1970ലാണ് പാലം പുനഃനിർമിച്ചത്.
![കാർല പാലത്തിൽ വിള്ളൽ; പാലം അപകടാവസ്ഥയിൽ Karla bridge Jalpaiguri Karla bridge West Bengal's Jalpaiguri town Karla bridge develops crack Jalpaiguri news Karla river bridge കാർല പാലത്തിൽ വിള്ളൽ; പാലം അപകടാവസ്ഥയിൽ കാർല പാലം അപകടാവസ്ഥയിൽ കാർല പാലത്തിൽ വിള്ളൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8962921-116-8962921-1601252022578.jpg)
കാർല
അതേസമയം, കേടുപാടുകൾ തീർക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും ഔദ്യോഗിക പരിശോധനയ്ക്ക് ശേഷം ഇത് പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.