കൊൽക്കത്ത: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് 'കർമ സത് പ്രഗല്‍ഭ' പദ്ധതിക്ക് തുടക്കം കുറിച്ച് പശ്ചിമ ബംഗാൾ സർക്കാർ. തൊഴിലില്ലാത്ത ഒരു ലക്ഷം യുവാക്കൾക്ക് സോഫ്റ്റ്-ലോണുകളും സബ്സിഡികളും നൽകുന്ന പദ്ധതിയാണ് കർമ സത് പ്രഗൽഭ. യുവാക്കളെ ശാക്തീകരിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നും തൊഴിലില്ലാത്ത ഒരു ലക്ഷം യുവാക്കൾക്ക് സോഫ്റ്റ് ലോണുകളും സബ്സിഡികളും നൽകുമെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബംഗാള്‍ സര്‍ക്കാരിന്‍റെ കര്‍മ സത് പ്രഗല്‍ഭ പദ്ധതി
തൊഴിലില്ലാത്ത ഒരു ലക്ഷം യുവാക്കൾക്ക് സോഫ്റ്റ്-ലോണുകളും സബ്സിഡികളും നൽകുന്ന പദ്ധതിയാണ് കർമ സത് പ്രഗൽഭ.
യുവാക്കൾക്ക് ലോണുകളും സബ്സിഡികളും നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിലെ തൊഴിലില്ലായ്മ നിരക്ക് ഇതോടെ 40% കുറഞ്ഞതായും പുതിയ തലമുറ നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും മമത ബാനർജി പറഞ്ഞു.