കൊൽക്കത്ത:കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച എട്ട് പേർ ജനുവരി 23ന് പശ്ചിമ ബംഗാളിൽ എത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കേരളത്തിലെ വിദ്യാർഥിയിരുന്ന സീറ്റിന് പുറമെയും മുൻപിലുമായി രണ്ട് നിരയിലിരുന്നു ഈ എട്ട് പേർ ഇരുന്നിരുന്നത്. ഇതിൽ രണ്ട് പേർ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ ഇറങ്ങിയെന്നും ഇവർ ഒറീസ സ്വദേശികളാണെന്നും മറ്റ് ആറ് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പശ്ചിമ ബംഗാൾ ആരോഗ്യ സേവന ഡയറക്ടർ അജയ് കുമാർ ചക്രബർത്തി പറഞ്ഞു. ഇതിൽ ചൈനീസ് പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധ; കേരളത്തിലെ വിദ്യാർഥിക്കൊപ്പം സഞ്ചരിച്ച എട്ട് പേരെ തിരിച്ചറിഞ്ഞു - പശ്ചിമ ബംഗാൾ
കൊറോണ വൈറസ് ബാധിച്ച കേരളത്തിലെ വിദ്യാർഥിക്കൊപ്പം ഒരേ വിമാനത്തിൽ സഞ്ചരിച്ച് പശ്ചിമ ബംഗാൾ വിമാനത്താവളത്തിലിറങ്ങിയ എട്ട് യാത്രക്കാരെ തിരിച്ചറിഞ്ഞു
![കൊറോണ വൈറസ് ബാധ; കേരളത്തിലെ വിദ്യാർഥിക്കൊപ്പം സഞ്ചരിച്ച എട്ട് പേരെ തിരിച്ചറിഞ്ഞു West Bengal Health Department coronavirus Netaji Subhas Chandra Bose International Airport West Bengal Director of Health Services Ajay Kumar Chakraborty Thrissur General Hospital കൊൽക്കത്ത ജനുവരി 23 നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം പശ്ചിമ ബംഗാൾ ആരോഗ്യ സേവന ഡയറക്ടർ അജയ് കുമാർ ചക്രബർത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5937316-955-5937316-1580701564953.jpg)
കൊറോണ വൈറസ് ബാധ; കേരളത്തിലെ വിദ്യാർഥിക്കൊപ്പം സഞ്ചരിച്ച എട്ട് പേരെ തിരിച്ചറിഞ്ഞു
ഒരു ഡൽഹി സ്വദേശിയും രണ്ട് പശ്ചിമ ബംഗാൾ സ്വദേശിയും ആറ് പേരിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് പൗരന്മാർ തിരിച്ചു പോയെന്നും ഡൽഹി സ്വദേശിയും സ്വദേശത്തേക്ക് തിരിച്ചെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ പൗരന്മാരോട് നിർദേശങ്ങൾ പാലിക്കാൻ അറിയിച്ചതായും രക്ത മാതൃകകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അജയ് കുമാർ ചക്രബർത്തി അറിയിച്ചു.