പശ്ചിമ ബംഗാളിൽ 2,214 പേർക്ക് കൂടി കൊവിഡ് - പശ്ചിമ ബംഗാളിൽ 2,214 പേർക്ക് കൂടി കൊവിഡ്
ഇതോടെ ആകെ കേസുകളുടെ എണ്ണം 5,05,054 ആയി
പശ്ചിമ ബംഗാളിൽ 2,214 പേർക്ക് കൂടി കൊവിഡ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,214 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,05,054 ആയി ഉയര്‍ന്നു. 48 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 8,771 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 2,231പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,72,454 പേര്‍ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് നിലവിൽ 23,829 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.