ന്യൂഡൽഹി: ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്നറിയാന്‍ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സംഘം. സംസ്ഥാനം സന്ദര്‍ശിക്കുന്ന രണ്ട് കേന്ദ്ര ടീമുകള്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. ദുരന്തനിവാരണ നിയമ പ്രകാരം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവുകളും സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളും പാലിക്കുന്നോണ്ടെയെന്ന് മനസിലാക്കുന്നതിനാണ് സന്ദര്‍ശനം.
പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സംഘം - പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സംഘം
സംസ്ഥാനം സന്ദര്‍ശിക്കുന്ന രണ്ട് കേന്ദ്ര ടീമുകള്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.
പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സംഘം
അതേസമയം ലോക്ക് ഡൗണുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പാലിക്കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് ഉറപ്പ് നല്‍കിയിരുന്നു. കേന്ദ്ര ടീമുമായി എല്ലാ രീതിയിലും സഹകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് അയച്ച കത്തിൽ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി രജിവ സിൻഹ വ്യക്തമാക്കിയിട്ടുണ്ട് .