കേരളം

kerala

ETV Bharat / bharat

ആയോധ്യകേസ് വിധി : സംഘര്‍ഷമുണ്ടായാല്‍ കര്‍ശന നടപടിയെന്ന് യു.പി ഡിജിപി - ആയോധ്യകേസ്

അടിയന്തര സാഹചര്യത്തില്‍ ദേശീയ സുരക്ഷാ നയം ( എന്‍.എസ്.എ) സംസ്ഥാനത്ത് നടപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ് അറിയിച്ചു. നവംബര്‍ 17 ന് മുമ്പ് കേസില്‍ വിധി വരും.

ആയോധ്യകേസ് വിധി : സംഘര്‍ഷമുണ്ടായാല്‍ കര്‍ശന നടപടിയെന്ന് യു.പി ഡിജിപി

By

Published : Nov 4, 2019, 7:54 AM IST

ഹര്‍ദോയ് (ഉത്തര്‍പ്രദേശ്) : അയോധ്യാകേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി വരാനിരിക്കെ പുതിയ തയാറെടുപ്പുകളുമായി ഉത്തര്‍പ്രദേശ് പൊലീസ്. വിധിയെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് പൊലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഏതുതരം ക്രമസമാധാനാപ്രശ്‌നങ്ങളുണ്ടായാലും അത് നിയന്ത്രണവിധേയമാക്കാന്‍ സേന സജ്ജമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ് അറിയിച്ചു. അടിയന്തര ഘട്ടത്തില്‍ ദേശീയ സുരക്ഷാ നയം ( എന്‍.എസ്.എ) സംസ്ഥാനത്ത് നടപ്പാക്കാനുള്ള മുന്‍കരുതലുകളും പൊലീസ് കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിധി എന്തായാലും അതിന്‍റെ പേരില്‍, നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവധിക്കില്ല. സംസ്ഥാനത്തിന്‍റെ എല്ലാ കോണുകളും ഇന്‍റലിജന്‍സ് വിഭാഗത്തില്‍ കര്‍ശന നിരീക്ഷണത്തിലാണ്. ക്രമസമാധാനം തകര്‍ക്കാന്‍ ആരുടെയെങ്കിലും ഭാഗത്തുനിന്ന് ശ്രമമുണ്ടായാല്‍ർ പൊലീസ് ശക്‌തമായി പ്രതിരോധിക്കുമെന്നും, പൊലീസ് മേധാവി വ്യക്‌തമാക്കി.

2.77 ഏക്കര്‍ തര്‍ക്ക ഭൂമിയിലെ ഉടമസ്ഥതയില്‍ നവംബര്‍ 17 ന് മുമ്പ് അന്തിമ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് വ്യക്‌തമാക്കിയിരുന്നു. അന്നാണ് ചീഫ് ജസ്‌റ്റിസ് രാജി വയ്‌ക്കുന്നത്. ഗൊഗോയ്‌ അധ്യക്ഷനായ സുപ്രീം കോടതിയിലെ അഞ്ചംഗ ബഞ്ചാണ് റാം ജന്‍മഭൂമി - ബാബറി മസ്‌ജിദ് കേസില്‍ അവസാന വിധി പ്രഖ്യാപിക്കുന്നത്.

ആയോധ്യയിലെ ഭൂമി ശ്രീരാമന്‍റെ ജന്മസ്ഥലമാണെന്നും അതിനാല്‍ ഭൂമിയുടെ പൂര്‍ണമായ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് വേണമെന്നുമാണ് കേസില്‍ ഒരു കക്ഷിയായ ഹിന്ദുത്വ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. മറുവശത്ത് 1528 മുതല്‍ തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയാണ് അയോധ്യയിലേതെന്നാണ് മുസ്ലീം വിഭാഗത്തിന്‍റെ അവകാശവാദം.

ABOUT THE AUTHOR

...view details