കേരളം

kerala

ETV Bharat / bharat

പാകിസ്ഥാന്‍ ചാരന്‍ ഡല്‍ഹിയില്‍ പിടിയിലായി - അറസ്റ്റ്

ഹണിട്രാപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തിയ മുഹമ്മദ് പര്‍വ്വേസാണ് പിടിയിലായത്. വ്യാജ ഐഡന്‍റിറ്റി ഉപയോഗിച്ച് ഇയാള്‍ ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നു

arrested

By

Published : Mar 26, 2019, 4:28 PM IST

Updated : Mar 26, 2019, 4:47 PM IST

പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയായ ഇന്‍റര്‍ സര്‍വ്വീസ് ഇന്‍റലിജന്‍സിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയ ആളെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് പര്‍വ്വേസ് എന്ന നാല്‍പ്പത്തിരണ്ടുകാരനെയാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഐഡന്‍റിറ്റി ഉപയോഗിച്ച് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ഹണി ട്രാപ് വഴി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു മുഹമ്മദ് പര്‍വ്വേസ്. ഐഎസ്ഐയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പതിനെട്ട് വര്‍ഷത്തിനിടെ പതിനേഴ് തവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും ഇയാള്‍ അന്വേഷണ സംഘത്തോട്വെളിപ്പെടുത്തി.2017ല്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുള്ള ആളാണ് പര്‍വ്വേസ്.

Last Updated : Mar 26, 2019, 4:47 PM IST

ABOUT THE AUTHOR

...view details