കേരളം

kerala

ETV Bharat / bharat

അമിത്ഷായെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു - ആഭ്യന്തരമന്ത്രി അമിത്‌ഷാ

നേരത്തെ അസുഖ ബാധിതനായിരുന്ന അമിത്‌ഷാ ആശുപത്രി വിട്ടത് രണ്ടാഴ്‌ച മുൻപാണ്.

അമിത്ഷാ
അമിത്ഷാ

By

Published : Sep 13, 2020, 9:18 AM IST

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ് പ്രവേശിപ്പിച്ചതെന്നും എയിംസ് അധികൃതർ അറിയിച്ചു.

നേരത്തെ അസുഖ ബാധിതനായിരുന്ന അമിത്‌ഷാ ആശുപത്രി വിട്ടത് രണ്ടാഴ്‌ച മുൻപാണ്. ഓഗസ്റ്റ് രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച അമിത്‌ഷായ്ക്ക് ഓഗസ്റ്റ് 14ന് പരിശോധനാഫലം നെഗറ്റീവ് ആയതിന് ശേഷവും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details