ഡല്‍ഹി: ഒക്ടോബർ നാലിന് നടക്കാനിരിക്കുന്ന സിവിൽ സർവീസ് പ്രാഥമിക പരീക്ഷയ്ക്ക് ഹാജരാകുന്നവർക്ക് മാസ്‌ക് നിർബന്ധമാണെന്ന് പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) അറിയിച്ചു. സുതാര്യമായ കുപ്പികളിൽ ഹാൻഡ് സാനിറ്റൈസർ കൊണ്ടുവരാനും പരീക്ഷാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം. ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് എന്നിവയ്ക്കായി ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിന് യുപിഎസ്‌സി മൂന്ന് ഘട്ടങ്ങളിലാണ് സിവിൽ സർവീസ് പരീക്ഷ നടത്തുന്നത്. എല്ലാ പരീക്ഷാര്‍ഥികളും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. മാസ്ക് ഇല്ലാത്ത ഉദ്യോഗാര്‍ഥികൾക്ക് പരീക്ഷാ ഹാളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും കമ്മീഷൻ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പരീക്ഷാ ഹാളുകളിലും പരിസരത്തും സാമൂഹിക അകലം പാലിക്കൽ, വ്യക്തി ശുചിത്വം എന്നീ കോവിഡ് -19 മാനദണ്ഡങ്ങൾ പാലിക്കണം. ഈ വർഷത്തെ പ്രാഥമിക പരീക്ഷ മെയ് 31 ന് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആയതിനാൽ മാറ്റിവെക്കുകയായിരുന്നു. ഒക്ടോബർ നാലിന് ഇന്ത്യയിലുടനീളം സിവിൽ സർവീസസ് പ്രാഥമിക പരീക്ഷ നടക്കും.
സിവിൽ സർവീസ് പ്രാഥമിക പരീക്ഷ; മാസ്ക് നിര്‍ബന്ധമെന്ന് യു.പി.എസ്.സി - covid-19
ഒക്ടോബർ 4 ന് നടക്കാനിരിക്കുന്ന സിവിൽ സർവീസ് പ്രാഥമിക പരീക്ഷയ്ക്ക് ഹാജരാകുന്നവർക്ക് മാസ്‌ക് നിർബന്ധമാണെന്ന് പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) അറിയിച്ചു. സുതാര്യമായ കുപ്പികളിൽ ഹാൻഡ് സാനിറ്റൈസർ കൊണ്ടുവരാനും പരീക്ഷാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം.
![സിവിൽ സർവീസ് പ്രാഥമിക പരീക്ഷ; മാസ്ക് നിര്‍ബന്ധമെന്ന് യു.പി.എസ്.സി UPSC exams guidelines civil services prelims Union Public Service Commission civil services (preliminary) examinationcivil services preliminary examination Wearing mask mandatory for candidates സിവിൽ സർവീസ് പ്രാഥമിക പരീക്ഷ പരീക്ഷാര്‍ത്ഥികള്‍ക്ക് മാസ്ക് നിര്‍ബന്ധമെന്ന് യു.പി.എസ്.സി യു.പി.എസ്.സി covid-19 corona](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8750315-370-8750315-1599735226123.jpg)
പ്രവേശനം നേടിയവരുടെ സൗകര്യാർത്ഥം കമ്മീഷൻ വെബ്‌സൈറ്റിൽ (http://upsconline.nic.in) ഇ-അഡ്മിറ്റ് കാർഡുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അപേക്ഷകർ അവരുടെ ഇ-അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനും അതിന്‍റെ കൊപ്പി കൈവശം വെക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2020 ലെ സിവിൽ സർവീസ് പരീക്ഷയുടെ അന്തിമ ഫലങ്ങൾ പ്രഖ്യാപിക്കുന്നതുവരെ ഇ-അഡ്മിറ്റ് കാർഡ് സൂക്ഷിക്കണം. ഈ പരീക്ഷയ്ക്ക് പേപ്പർ അഡ്മിറ്റ് കാർഡ് നൽകില്ല. പരീക്ഷയെഴുതാൻ അപേക്ഷകർ അനുവദിച്ച വേദിയിൽ ഇ-അഡ്മിറ്റ് കാർഡിന്‍റെ പ്രിന്‍റൗട്ട് ഹാജരാക്കണമെന്ന് കമ്മീഷൻ അറിയിച്ചു. പരീക്ഷയുടെ ഓരോ സെഷനിലും ഹാജരാകുന്നതിന് അപേക്ഷകർ അവരുടെ ഫോട്ടോ ഐഡി കാർഡും ഇ-അഡ്മിറ്റ് കാർഡിൽ സൂചിപ്പിക്കേണ്ടതുണ്ട്. പരീക്ഷാ ഷെഡ്യൂൾ ആരംഭിക്കുന്നതിന് 10 മിനിറ്റ് മുമ്പ് പരീക്ഷാ വേദിയിലേക്കുള്ള പ്രവേശനം അടച്ചിരിക്കും. എൻട്രി അടച്ചതിനുശേഷം ഒരു ഉദ്യോഗാര്‍ത്ഥിയെയും പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് യു.പി.എസ്.സി അറിയിച്ചു.
ഒഎംആർ ഉത്തരക്കടലാസുകളും ഹാജർ പട്ടികയും ബ്ലാക്ക് ബോൾ പോയിന്‍റ് പേനയിൽ മാത്രം പൂരിപ്പിക്കേണ്ടതിനാൽ അത്തരത്തിലുള്ള പേന കൊണ്ടുവരാൻ അപേക്ഷകർക്ക് നിർദ്ദേശമുണ്ട്. പ്രത്യേക ആക്സസറി ഘടിപ്പിച്ച വാച്ചുകൾ, മൊബൈൽ ഫോൺ, ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ, പ്രോഗ്രാം ചെയ്യാവുന്ന ഉപകരണം, പെൻ ഡ്രൈവ് പോലുള്ള സംഭരണ മാധ്യമങ്ങൾ, സ്മാർട്ട് വാച്ചുകൾ, ക്യാമറ അല്ലെങ്കിൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ, കാൽക്കുലേറ്ററുകള്‍ എന്നിവ പരീക്ഷാ ഹാളില്‍ നിരോധിച്ചിരിക്കുന്നു. ഈ നിർദ്ദേശങ്ങളുടെ ഏതെങ്കിലും ലംഘനം ഭാവിയിലെ പരീക്ഷയില്‍ നിന്നുള്ള ഡിബാർമെന്‍റ് ഉൾപ്പെടെയുള്ള തരത്തില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നും യു.പി.എസ്.സി കൂട്ടിച്ചേർത്തു.