പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദുർബലനായ മോദിക്ക് ഷി ജിൻപിങിനെ പേടിയാണ് .ചൈന ഇന്ത്യക്കെതിരെ പ്രവർത്തിച്ചാലും അദ്ദേഹം ഒരു വാക്കുപോലും ശബ്ദിക്കില്ല രാഹുൽ ട്വീറ്റ് ചെയ്തു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ ചൈനയുടെ നടപടിയെ തുടർന്നാണ് വിമർശനം.
മോദിക്ക് ചൈനീസ് പേടിയെന്ന് രാഹുൽ ഗാന്ധി - യുഎൻ
2016 ൽ പത്താൻകോട്ടിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഐക്യരാഷ്ട്രസഭയിൽ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുളള ശ്രമങ്ങൾ ഇന്ത്യ നടത്തിയിരുന്നു. എന്നാൽ അന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അതിന് തടസം സൃഷ്ടിച്ചത് ചൈനയാണ്.
2016 ൽ പത്താൻകോട്ടിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഐക്യരാഷ്ട്രസഭ മസൂദ് അസ്ഹറിനെ നിരോധിക്കാനുളള ശ്രമങ്ങൾ ഇന്ത്യ നടത്തിയിരുന്നു. എന്നാൽ അന്നു സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അതിന് തടസം സൃഷ്ടിച്ചത് ചൈനയാണ്. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. തങ്ങളുടെ പൗരന്മാരെ ആക്രമിക്കുന്ന ഭീകരവാദ നേതാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ലഭ്യമായ വഴികളും തുടരുമെന്നും ചൈനയുടെ നടപടി അംഗീകരിക്കാനാകാത്തതാണെന്നും ഇന്ത്യ പ്രതികരിച്ചു.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്
ഇന്നലെ യുഎൻ സുരക്ഷാ കൗൺസിലിൽ ഉന്നയിച്ച പ്രമേയത്തെ വീറ്റോ അധികാരം ഉപയോഗിച്ച് അവസാന നിമിഷമാണ് ചൈന തടഞ്ഞത്.
പത്ത് വർഷത്തനിടെ ഇത് നാലാം തവണയാണ് ചൈന ഈ വിഷയത്തിൽ തടയിടുന്നത്. എന്നാൽ ജെയ്ഷെ മുഹമ്മദ് സംഘടനയെ ഐക്യരാഷ്ട്രസഭ നേരത്തെ നിരോധിച്ചിരുന്നു.