ചെന്നൈ : ലഡാക്ക് നിയന്ത്രണ രേഖയിലെ ചൈനീസ് പ്രകോപനം നേരിടുന്നതിൽ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും തമിഴ്നാട് കേന്ദ്രത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി കെ പളനിസ്വാമി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത വെർച്വൽ യോഗത്തിലാണ് പളനിസ്വാമി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്ക് സമാധാനം വേണമെന്നും ഉചിതമായ മറുപടി നൽകാൻ ഇന്ത്യക്ക് പ്രാപ്തിയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്‍റെ ഐക്യവും പരമാധികാരവും പ്രധാനമാണെന്നും മോദി പറഞ്ഞു.
ചൈനീസ് പ്രകോപനം;ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി - തമിഴ്നാടും
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത വെർച്വൽ യോഗത്തിലാണ് പളനിസ്വാമി ഇക്കാര്യം പറഞ്ഞത്
ചൈന പ്രകോപനം. തമിഴ്നാടും രാജ്യത്തിനൊപ്പം
ലഡാക്കിന്‍റെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ സൈനികരെ തിങ്കളാഴ്ച വൈകുന്നേരം കൊലപ്പെടുത്തിയിരുന്നു.