ഹൈദരാബാദ്: തെലങ്കാനയില്‍ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം സൈന നെഹ്‌വാള്‍. ഹൈദരാബാദ് പൊലീസിന് സല്യൂട്ട് നല്‍കുന്നുവെന്ന് സൈന ട്വീറ്റ് ചെയ്‌തു. ഹൈദരാബാദ് പൊലീസിനെ ടാഗ് ചെയ്‌താണ് സൈന ട്വിറ്ററില്‍ അഭിനന്ദനം അറിയിച്ചത്. ഹൈദരാബാദ് സ്വദേശി കൂടിയാണ് സൈന.
ഹൈദരാബാദ് പൊലീസിന് സല്യൂട്ട്; അഭിനന്ദനവുമായി സൈന നെഹ്‌വാള്‍ - സൈന നെഹ്‌വാള്‍
ട്വിറ്ററിലൂടെയാണ് ഹൈദരാബാദ് സ്വദേശി കൂടിയായ സൈന പ്രതികരിച്ചത്
"ഹൈദരാബാദ് പൊലീസിന് സല്യൂട്ട്": സൈന നെഹ്‌വാള്‍
ഇന്ന് പുലര്‍ച്ചെയാണ് തെളിവെടുപ്പിനിടെ നാല് പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പൊലീസിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Last Updated : Dec 6, 2019, 12:35 PM IST