കേരളം

kerala

ETV Bharat / bharat

അയോധ്യ ക്ഷേത്ര നിർമാണ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായി ക്ഷേത്രം ട്രസ്റ്റ് - അയോധ്യ ക്ഷേത്ര നിർമാണ ഉദ്ഘാടനം

പൂജയും മറ്റ് ആചാരങ്ങളും മൂന്നുമാസമായി നടക്കുന്നുണ്ട്

urged PM Modi to visit Ayodhya  naugurate construction activities of Ram temple: Nritya Gopal Das  Ram temple  അയോധ്യ ക്ഷേത്ര നിർമാണ ഉദ്ഘാടനം  ക്ഷേത്രം ട്രസ്റ്റ്
അയോധ്യ

By

Published : Jul 1, 2020, 8:57 PM IST

ലഖ്‌നൗ: അയോധ്യയിലെ ക്ഷേത്ര സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചതായി രാം ജന്മഭൂമി തീർത്ത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് നൃത്യ ഗോപാൽ ദാസ്. വിഷയത്തിൽ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി ക്ഷേത്രം അധികൃതർ അറിയിച്ചു.

നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ജനക്കൂട്ടം ഇല്ലെന്ന് ഉറപ്പാക്കും. രാം ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതുവരെ 'രാം ലല്ല' വിഗ്രഹം രാം ജന്മഭൂമി പരിസരത്തെ മനസ് ഭവനിനടുത്തുള്ള ഒരു താൽക്കാലിക സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പൂജയും മറ്റ് ആചാരങ്ങളും മൂന്നുമാസമായി സൈറ്റിൽ നടക്കുന്നുണ്ട്.

ക്ഷേത്രം പണിയുന്നതിനായി അയോധ്യയിലെ സ്ഥലം കൈമാറണമെന്നും ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ വർഷം നവംബർ 9ന് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു. അഞ്ച് ഏക്കർ സ്ഥലത്ത് അനുയോജ്യമായ ഭൂമി സുന്നി വഖഫ് ബോർഡിന് നൽകണമെന്നും സുപ്രീം കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.

ABOUT THE AUTHOR

...view details