ലഖ്‌നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ പരിഹസിച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.പ്രിയങ്ക ഗാന്ധി വദ്രയെ 'പ്രിയങ്ക ട്വിറ്റർ വദ്ര' എന്ന് നാമകരണം ചെയ്തതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഒരു പ്രമുഖ ദേശീയ നേതാവെന്ന നിലയിൽ 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അമേത്തിയില്‍ മത്സരിച്ച രാഹുൽ ഗാന്ധിയുടെയും വിജയം ഉറപ്പാക്കാൻ പ്രിയങ്ക ഗാന്ധി വാദ്രക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം പരിഹസിച്ചു. പ്രിയങ്ക ഗാന്ധി വദ്രയെ ഗൗരവമായി എടുക്കുന്നില്ല എന്നും ട്വിറ്ററിലൂടെ മാത്രമാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രിയങ്ക ഗാന്ധി വദ്രയെ 'പ്രിയങ്ക ട്വിറ്റർ വദ്ര' എന്ന് നാമകരണം ചെയ്തുവെന്ന് യുപി ഉപ മുഖ്യമന്ത്രി - 'പ്രിയങ്ക ട്വിറ്റർ വാദ്ര'
ഒരു പ്രമുഖ ദേശീയ നേതാവെന്ന നിലയിൽ, 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അമേതിയിൽ മത്സരിച്ച സഹോദരന്റെയും അന്നത്തെ പാർട്ടി പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെയും വിജയം ഉറപ്പാക്കാൻ പ്രിയങ്ക ഗാന്ധി വാദ്രക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം പരിഹസിച്ചു. പ്രിയങ്ക ഗാന്ധി വാദ്രയെ ഗൗരവമായി എടുക്കുന്നില്ല എന്നും ട്വിറ്ററിലൂടെ മാത്രമാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
![പ്രിയങ്ക ഗാന്ധി വദ്രയെ 'പ്രിയങ്ക ട്വിറ്റർ വദ്ര' എന്ന് നാമകരണം ചെയ്തുവെന്ന് യുപി ഉപ മുഖ്യമന്ത്രി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര 'പ്രിയങ്ക ട്വിറ്റർ വാദ്ര' ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-03:26-priyanka-gandhi-0606newsroom-1591437337-501.jpg)
ഉത്തർപ്രദേശിൽ കോൺഗ്രസിന് അടിത്തറ നഷ്ടപ്പെട്ടുവെന്നും വെറും ഫോട്ടോ അവസരങ്ങൾ തേടുന്നവരല്ലാതെ മറ്റൊരു നേതാവും ഇല്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന ഭരണകൂടത്തെ നിഷേധാത്മക വീക്ഷണകോണിൽ നിന്ന് നോക്കുന്നതുകൊണ്ടാണ് യോഗി ആദിത്യനാഥിന്‍റെ നയങ്ങളെ പ്രിയങ്ക ഗാന്ധി വിമർശിക്കുന്നത് . ബിജെപി ഉത്തർപ്രദേശ് ഭരിക്കുന്നതിനാൽ അവർക്ക് (കോൺഗ്രസ്) എല്ലാം തെറ്റായി കാണുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മോദി-ജി, യോഗി-ജി എന്നിവർക്കെതിരായ ആരോപണങ്ങളെ നിഷേധാത്മക വീക്ഷണകോണിൽ നിന്ന് കാണുക. ഇതിന് ഒരു പരിഹാരവുമില്ല. അവർ ഒരു നല്ല ഡോക്ടറെ സമീപിച്ച് നല്ല നിലവാരമുള്ള കണ്ണട ധരിക്കണമെന്ന് മാത്രമേ എനിക്ക് നിർദ്ദേശിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.