ശ്രീനഗര്‍:കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ റിപ്പോര്‍ട്ട് നല്‍കേണ്ട ആവശ്യമില്ലെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം. കശ്‌മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് റിപ്പോര്‍ട്ട് നല്‍കാത്തതെന്ന് പ്രതിനിധി സംഘം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.യൂറോപ്പിലേയും പ്രധാന പ്രശ്‌നം ഭീകരവാദമാണെന്നും ഇന്ത്യയ്ക്കൊപ്പം ഭീകരവാദത്തിനെതിരെ അണിനിരക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രാഷ്ട്രീയപരമായുള്ള സന്ദര്‍ശനമല്ല ഇത്. വസ്തുതകള്‍ നേരില്‍ കണ്ട് ബോധ്യപ്പെടാനാണ് ഇവിടെ എത്തിയത്. കശ്‌മീരിലെ മുഴുവൻ ജനതയോടും സംസാരിക്കാനായില്ലെന്നും എന്നാല്‍ വസ്തുതകള്‍ നേരില്‍ കണ്ട് ബോധ്യപ്പെടാൻ ഈ സന്ദര്‍ശനം ഉപകരിച്ചെന്നും എം പിമാർ പറഞ്ഞു. എന്നാല്‍ തങ്ങളെ നാസി പ്രേമികളെന്ന് വിളിക്കുന്നതില്‍ അമര്‍ഷമുണ്ടെന്നും സംഘം വ്യക്തമാക്കി. ഹൈദരാബാദ് എംപി അസദുദ്ദിന്‍ ഒവൈസി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍. നാസിപ്രേമികളുടെ പ്രതിനിധി സംഘത്തെയാണ് ഗവണ്‍മെന്‍റ് കശ്‌മീരിലേക്ക് അയച്ചതെന്നായിരുന്നു ഉവൈസി പറഞ്ഞത്.നാസി തത്വശാസ്ത്രത്തില്‍ വിശ്വസിക്കുകയും എന്നാല്‍ ഫാസിസ്റ്റുകളെന്ന് സ്വയം അഭിമാനത്തോടെ വിളിക്കുന്നവരുമാണ് കശ്‌മീരിലെത്തിയതെന്നും ഒവൈസി പറഞ്ഞിരുന്നു.
കശ്മീര്‍ വിഷയം:ഇന്ത്യക്കെതിരെ യൂറോപ്യൻ യൂണിയന് റിപ്പോര്‍ട്ട് നല്‍കേണ്ട ആവശ്യമില്ലെന്ന് പ്രതിനിധി സംഘം - കശ്മീര്‍ യൂറോപ്യൻ യൂണിയൻ ലേറ്റസ്റ്റ്
യൂറോപ്പിലേയും പ്രധാന പ്രശ്‌നം ഭീകരവാദമാണ്. ഇന്ത്യയ്ക്കൊപ്പം ഭീകരവാദത്തിനെതിരെ അണിനിരക്കുമെന്നും തങ്ങളെ നാസി പ്രേമികളെന്ന് വിളിക്കുന്നതില്‍ അമര്‍ഷമുണ്ടെന്നും പ്രതിനിധി സംഘം
ഇന്ത്യൻ എംപിമാരെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കുമ്പോൾ യൂറോപ്യൻ എംപിമാരെ കശ്മീര്‍ സന്ദർശിക്കാൻ അനുവദിച്ച ബിജെപി നടപടി വിചിത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.തെറ്റായ ഉദ്ദേശത്തോടെയുള്ള പിആർ അഭ്യാസത്തിന് സർക്കാർ തുടക്കമിട്ടിട്ടുണ്ടെന്ന് കോൺഗ്രസ് മുതിർന്ന വക്താവ് ആനന്ദ് ശർമ പ്രതികരിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ യൂറോപ്യൻ യൂണിയൻ എംപിമാരെ അയ്ക്കുന്നതിന് മുമ്പ് ജമ്മു കശ്മീർ സന്ദർശിക്കാൻ പ്രതിപക്ഷ പാർട്ടി എംപിമാര്‍ക്കായിരുന്നു അനുമതി നല്‍കേണ്ടിയിരുന്നതെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) നേതാവ് മായാവതി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് കശ്‌മീരിലെ യഥാര്‍ഥ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയതായിരുന്നു യൂറോപ്യൻ യൂണിയൻ പാര്‍ലമെന്‍റംഗങ്ങള്‍. പ്രധാനമന്ത്രിയുടെ ക്ഷണത്തെ തുടര്‍ന്നാണ് സംഘം ഇവിടെയെത്തിയത്. യൂറോപ്യൻ യൂണിയൻ എംപിമാര്‍ക്ക് കശ്‌മീര്‍ സന്ദര്‍ശിക്കാൻ അനുമതി നല്‍കിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതൊരു പി.ആര്‍ സ്റ്റണ്ട് മാത്രമാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം.