ന്യൂഡല്‍ഹി: ജാമിയ നഗര്‍ വെടിവെപ്പില്‍ ബിജെപിയെ കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സര്‍ക്കാര്‍ കുട്ടികള്‍ക്ക് പേനയും കമ്പ്യൂട്ടറും നല്‍കിയപ്പോള്‍ ബിജെപി വെറുപ്പും തോക്കുമാണ് നല്‍കിയതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ന്യൂഡല്‍ഹി സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ഐടി ടെക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങള്‍ക്ക് കമ്പ്യൂട്ടറും സ്വപ്‌നങ്ങളും നല്‍കണോ വെറുപ്പ് നല്‍കണോ: അരവിന്ദ് കെജ്‌രിവാള്‍
നിങ്ങളുടെ കുട്ടികള്‍ക്ക് വെറുപ്പും തോക്കുമാണോ നല്‍കേണ്ടത്, അതോ സംരഭകത്വ സ്വപ്‌നങ്ങളും കമ്പ്യൂട്ടറുമാണോ എന്ന് ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തീരുമാനിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
നിങ്ങളുടെ കുട്ടികള്‍ക്ക് വെറുപ്പും തോക്കുമാണോ നല്‍കേണ്ടത്, അതോ സംരഭകത്വ സ്വപ്‌നങ്ങളും കമ്പ്യൂട്ടറുമാണോ എന്ന് ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ജാമിയ നഗറില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ കലാപമുണ്ടാക്കാനും അതുവഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.