കേരളം

kerala

ETV Bharat / bharat

അമിതവേഗത്തിലെത്തിയ കാറിടിച്ച് രണ്ട് കാൽനടയാത്രക്കാർ മരിച്ചു - കാറുകൾ കൂട്ടിയിടിച്ച് കാൽനടയാത്രക്കാർ മരിച്ചു

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം

കാറുകൾ കൂട്ടിയിടിച്ച് കാൽനടയാത്രക്കാർ മരിച്ചു

By

Published : Aug 18, 2019, 5:38 AM IST

കൊൽക്കത്ത: അമിതവേഗത്തിലെത്തിയ ആഡംബര കാറിടിച്ച് രണ്ട് കാൽനടയാത്രക്കാർ മരിച്ചു. കാസി മുഹമ്മദ് മൈനുൽ ആലം (36), ഫർഹാന ഇസ്ലാം താനിയ (30) എന്നിവരാണ് മരിച്ചത്. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്.മറ്റൊരു കാറിലിടിച്ച കാര്‍ മൂന്ന് കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഡ്രൈവറും വാഹനത്തിലെ യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷേക്സ്‌പിയര്‍ സെറാനി- ലൗഡോണ്‍ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ക്രോസ് റോഡില്‍ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

വാഹനമോടിച്ച ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനമോടിക്കല്‍, മനപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

ABOUT THE AUTHOR

...view details