കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിൽ നടന്ന ക്രൂഡ് ബോംബ് ആക്രമണത്തിൽ ഒരാൾ മരിച്ചു. കങ്കർതാല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ദാസ്‌പര - സഹാപൂർ റോഡിൽ ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. തപൻ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ട് പേർ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
പശ്ചിമ ബംഗാളിൽ ക്രൂഡ് ബോംബ് ആക്രമണം; ഒരാൾ മരിച്ചു - West Bengal bomb
വാഹനത്തിന്‍റെ ഉടമയും അതിന്‍റെ ഡ്രൈവറും തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ക്രൂഡ് ബോംബ്
വാഹന ഉടമയും ഡ്രൈവറും തമ്മിലാണ് തർക്കം നടന്നത്. വ്യക്തിപരമായ ശത്രുതയാൽ ഡ്രൈവറെ ഉടമ ആക്രമിച്ചെന്നാരോപിച്ച് ഗ്രാമവാസികൾ ഉടമയെ ആക്രമിച്ചു. തുടർന്ന് രാത്രിയിൽ ഉടമ സംഘമായി വന്ന് പ്രദേശത്ത് ക്രൂഡ് ബോംബുകൾ എറിഞ്ഞ് നാട്ടുകാരെ ഭയപ്പെടുത്തി. ഈ ആക്രമണത്തിലാണ് തപൻ ദാസ് കൊല്ലപ്പെട്ടത്.