കൊല്‍ക്കത്ത:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുതിര്‍ന്ന നേതാക്കളും പ്രതിഷേധത്തില്‍ അണിനിരന്നു. തൃണമൂല്‍ പ്രതിഷേധത്തില്‍ സംസ്ഥാനത്തിനകത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ദേശീയ പൗരത്വ ഭേദഗതി നിയമം; ബംഗാളില്‍ പ്രതിഷേധം ശക്തം - തൃണമൂല്‍ കോണ്‍ഗ്രസ്
മുതിര്‍ന്ന തൃണമൂല്‍ നേതാക്കളും പ്രതിഷേധത്തില്‍ അണിനിരന്നു. മമതയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് സംസ്ഥാനത്ത് വലിയ പിന്തുണ.
![ദേശീയ പൗരത്വ ഭേദഗതി നിയമം; ബംഗാളില്‍ പ്രതിഷേധം ശക്തം WEST BENGAL GOVT CAA mamatha വെസ്റ്റ് ബംഗാള്‍ മമത ബാനര്‍ജി ദേശീയ പൗരത്വ ഭേദഗതി നിയമം തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രകടന പത്രിക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5390360-824-5390360-1576492300191.jpg)
നിയമത്തിന്‍റെ പരിധിയിൽ സമാധാനപരമായി പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് മമത സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നത്. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തില്ലെന്ന് ഉറപ്പ് നല്‍കിയ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് മമതയുടെ ഭരണത്തിന്‍ കീഴിലുള്ള വെസ്റ്റ് ബംഗാള്‍. 2014ല്‍ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ആയിരുന്നു ദേശീയ പൗരത്വ ഭേദഗതി.
നിലവിലെ നിയമം അനുസരിച്ച് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്ന് ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങൾക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.