കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് ഗവർണർ ജഗദീപ് ധൻഖർ. ഉംപുൻ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൈന്യത്തിന്‍റെ സഹായം തേടുന്നതിൽ കാലതാമസം നേരിട്ടതിനാണ് ഗവർണർ വിമർശനം നടത്തിയത്. അവശ്യ സൗകര്യങ്ങളും സേവനങ്ങളും പുനഃസ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ അപേക്ഷ ശനിയാഴ്‌ചയാണ് കരസേന അംഗീകരിച്ചത്. ചുഴലിക്കാറ്റിന് ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി മൂന്ന് ദിവസം മുമ്പെങ്കിലും കരസേനയെ വിവരം അറിയിക്കണമായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ - West Bengal Chief Minister
കരസേനയുടെ സഹായം തേടുന്നതില്‍ സംസ്ഥാനം കാലതാമസം നേരിട്ടുവെന്ന് ഗവര്‍ണര്‍
![പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ഗവണർ ജഗദീപ് ധൻഖർ പശ്ചിമ ബാഗാൾ ഉംപുൻ ചുഴലിക്കാറ്റ് Governor Jagdeep Dhankhar West Bengal Chief Minister Cyclone Amphan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7324427-140-7324427-1590292476185.jpg)
ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുന്നവരുടെ കാഴ്‌ച ദയനീയമാണ്. സേവനങ്ങൾ നൽകുന്നതിനായി സർക്കാരും മറ്റ് ഏജൻസികളും കഠിനമായി പരിശ്രമിക്കണമെന്നാണ് അഭ്യർഥനയെന്ന് അദ്ദേഹം പറഞ്ഞു. ദുരിത ബാധിത പ്രദേശങ്ങളെ സാധാരണ നിലയിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ഗവർണർ നിർദേശിച്ചു. ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്‌ടങ്ങളുടെ കൃത്യമായ വിവരം കേന്ദ്രസർക്കാരിനെ അറിയിക്കണമെന്നും പശ്ചിമ ബംഗാൾ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്‌ച പശ്ചിമബംഗാൾ സന്ദർശിച്ചിരുന്നു. കൊവിഡിനിടയിൽ ചുഴലിക്കാറ്റിന്‍റെ പ്രതിസന്ധിയും കൂടി പരിഹരിക്കുന്നതിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയതിൽ മമത സർക്കാരിനെ മോദി പ്രശംസിച്ചു. പശ്ചിമ ബംഗാളിന് 1,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും ലഭിക്കും.