ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ ഗവർണർ ജഗദീപ് ധൻഖർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12.45നാണ് കൂടിക്കാഴ്ച. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം ന്യൂഡൽഹിയിലെത്തി. ഭരണ അവസ്ഥയെയും മറ്റ് സാഹചര്യങ്ങളെയും കുറിച്ച് വിവിധ വിഷയങ്ങളിൽ ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംവദിക്കുന്നത് സാധാരണമാണെന്ന് ധൻഖർ പറഞ്ഞു. അതേസമയം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ കൂടിക്കാഴ്ചയില്‍ എന്തൊക്കെ വിഷയങ്ങളാവും ചര്‍ച്ചയാവുക എന്നത് വ്യക്തമല്ല.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധൻഖർ-അമിത് ഷാ കൂടിക്കാഴ്ച ഇന്ന് ഡല്‍ഹിയില്‍ - അമിത് ഷാ
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗവർണർ ജഗദീപ് ധൻഖർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
![പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധൻഖർ-അമിത് ഷാ കൂടിക്കാഴ്ച ഇന്ന് ഡല്‍ഹിയില്‍ Dhankhar to meet Amit Shah WB governor to meet Home minister Amit Shah meeting Dhankar Bengal visit പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധൻഖർ-അമിത് ഷാ കൂടിക്കാഴ്ച ഇന്ന് ഡല്‍ഹിയില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധൻഖർ അമിത് ഷാ കൂടിക്കാഴ്ച](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10173514-606-10173514-1610153600391.jpg)
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധൻഖർ-അമിത് ഷാ കൂടിക്കാഴ്ച ഇന്ന് ഡല്‍ഹിയില്‍
ജനുവരി ഏഴിന് പശ്ചിമ ബംഗാളിലെ രാജ്ഭവനിൽ വെച്ച് മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. ഇത് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഒരു സാധാരണ ആശയവിനിമയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 294 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിലാണ് നടക്കുക.