കേരളം

kerala

ETV Bharat / bharat

ബംഗാളി തൊഴിലാളികളെ ഭീകരര്‍ വധിച്ച സംഭവം; അനുശോചനം അറിയിച്ച് മമത ബാനർജി - jammu & kashmir latest news

മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു

ബംഗാളി തൊഴിലാളികളെ ഭീകരര്‍ വധിച്ച സംഭവം

By

Published : Oct 30, 2019, 9:54 AM IST

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ആറ് ബംഗാളി തൊഴിലാളികളെ ഭീകരര്‍ വധിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് കുൽഗാം ജില്ലയിൽ ആറ് ബംഗാളി തൊഴിലാളികളെ ഭീകരർ വധിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുൽഗാമിലെ കുത്രൂസ ഗ്രാമത്തിലെ കൽപ്പണി തൊഴിലാളികളാണ് മരിച്ചത്. അഞ്ചുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബംഗാളിലെ മൂർഷിദാബാദ് ജില്ലക്കാരാണ് മരിച്ചവർ.

ABOUT THE AUTHOR

...view details