കൊൽക്കത്ത:സംസ്ഥാനത്തെ സനാതന ബ്രാഹ്മണ പുരോഹിതർക്ക് പ്രതിമാസം 1,000 രൂപ നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. പാവപ്പെട്ട 8,000 സനാതന ബ്രാഹ്മണ പുരോഹിതർക്ക് സൗജന്യമായി വീട് വച്ച് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്ന് വിമർശനം ഉയരുന്നുണ്ട്.
സനാതന ബ്രാഹ്മണ പുരോഹിതർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മമതാ ബാനർജി
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.
സനാതന ബ്രാഹ്മണ പുരോഹിതർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മമതാ ബാനർജി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പുരോഹിതരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സംസ്ഥാനത്തിന്‍റെ ഹൗസിങ് പദ്ധതിയിലാണ് വീട് വെച്ച് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദി ദിവസ് ആശംസകൾ അറിയിച്ച മുഖ്യമന്ത്രി എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നുണ്ടെന്നും ഭാഷാപരമായ വ്യത്യാസം കാണിക്കാറില്ലെന്നും പറഞ്ഞു.