പശ്ചിമ ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം: ബി.ജെ.പി പ്രസിഡന്‍റ് ദിലീപ് ഘോഷ് - WB BJP president Dilip Ghosh demanded implementation of NRC in the state to drive out Bangladeshi Muslims
വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ബംഗ്ലാദേശികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി പ്രസിഡന്‍റ് ദിലീപ് ഘോഷ്. ബംഗാളിലേക്ക് കുടിയേറുന്ന ബംഗ്ലാദേശി മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കണമെന്നും ഇത് രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു അഭയാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷ വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ബംഗ്ലാദേശികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അസമിലെ പോലെ ബംഗ്ലാദേശിലും പൗരത്വ പട്ടിക പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.എം.സിക്ക് ബംഗ്ലാദേശികളുടെ കുടിയേറ്റം ഇപ്പോള്‍ തടയാനായില്ലെങ്കില്‍ 2021ല്‍ അധികാരത്തില്‍ വന്നാല്‍ ബി.ജെ.പി അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ നിന്ന് മതപരമായ ഭീഷണി കാരണം ബംഗാളിലേക്ക് വന്ന ഹിന്ദു അഭയാര്‍ഥികള്‍ പേടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.