കേരളം

kerala

ETV Bharat / bharat

വീരമൃത്യു വരിച്ച കുന്ദൻ കുമാർ ഓജയുടെ മൃതദേഹം നാട്ടിലെത്തിച്ചു - ഇന്ത്യ-ചൈന സംഘർഷം

19 ദിവസം മുമ്പ് ജനിച്ച മകളെ കാണാനാകാതെയാണ് കുന്ദൻ കുമാർ ഓജ യാത്രയായത്

Sepoy Kundan Ojha  Jharkhand  Galwan valley  India-China stand off  കുന്ദൻ കുമാർ ഓജ  ലഡാക്ക് സംഘർഷം  ഇന്ത്യ-ചൈന സംഘർഷം  ജവാൻ
മകളെ കാണാനാകാതെ കുന്ദൻ കുമാർ ഓജ മടങ്ങി

By

Published : Jun 19, 2020, 3:46 PM IST

റാഞ്ചി:ലഡാക്ക് സംഘർഷത്തിൽ വീരമൃത്യു വരിച്ച സിപായി കുന്ദൻ കുമാർ ഓജയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ജാർഖണ്ഡിലെ സഹേബ് ഗഞ്ച് ജില്ലയിലെ അദ്ദേഹത്തിന്‍റെ വയതിയിലേക്കാണ് മൃതദേഹം എത്തിച്ചത്. 19 ദിവസം മുമ്പ് ജനിച്ച മകളെ കാണാനാകാതെയാണ് കുന്ദൻ കുമാർ ഓജ യാത്രയായത്. ലീവ് കിട്ടിയ ഉടൻ നാട്ടിലെത്തുമെന്നാണ് അദ്ദേഹം അവസാനമായി ഫോണിലൂടെ സംസാരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ച് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. ധീര ജവാനെ അവസാനമായി കാണാൻ ഒട്ടനവധി ആളുകളാണ് ഗ്രാമത്തിൽ എത്തിച്ചേർന്നത്. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

ABOUT THE AUTHOR

...view details