പട്‌ന:തിങ്കളാഴ്ച തുടർച്ചയായി പെയ്ത മഴയിൽ മുസാഫർപൂരിൽ വെള്ളക്കെട്ട് രൂക്ഷം. ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി പെയ്യുന്ന മഴയിൽ ബിഹാറിലെ എട്ട് ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാനത്ത് വിവിധ നദികളിലെ ജലനിരപ്പ് വർധിച്ച് കൊണ്ടിരിക്കുകയാണെന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി സഞ്ജീവ് ഹാൻസ് പറഞ്ഞു.
കനത്ത മഴയെത്തുടർന്ന് മുസാഫർപൂരിൽ വെള്ളക്കെട്ട് - മുസാഫർപൂർ വെള്ളക്കെട്ട്
ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി
നദികളിൽ ജലനിരപ്പ് വർധിക്കുന്നത് കണക്കിലെടുത്ത് ദുരന്തനിവാരണ വകുപ്പ് ജാഗ്രത പാലിക്കുന്നുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് അഡീഷണൽ സെക്രട്ടറി രാംചന്ദ്ര ദോ പറഞ്ഞു. 29 കമ്മ്യൂണിറ്റി കിച്ചൺ പലയിടത്തും പ്രവർത്തിക്കുന്നുണ്ടെന്നും പ്രതിദിനം 21,000 ആളുകൾക്ക് ഭക്ഷണം നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ റിപ്പോർട്ട് പ്രകാരം പട്നയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യയുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ 200 ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.