മഥുര:യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗംഗാനദിയിലേക്ക് ജലം തുറന്ന് വിട്ടു. ഗംഗാ നദിയിലെ മലിനീകരണം മാറ്റുന്നതിനാണ് ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് ബുലന്ദ്ഷഹറിലെ ഗംഗനഹറില്‍ നിന്ന് 500 ക്യുസെക് വെള്ളം യമുനയിലേക്ക് തുറന്ന് വിട്ടത്.
ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം; ഗംഗയിലേക്ക് വെള്ളം തുറന്ന് വിട്ടു - ഗംഗയിലേക്ക് വെള്ളം തുറന്ന് വിട്ടു
ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ച് പാതയോരത്തെ ചേരി മറക്കുന്നതിനായി മതില്‍ കെട്ടിപ്പൊക്കുന്നത് വിവാദമായിരുന്നു.
നദിയുടെ പാരിസ്ഥിതിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് ബുലന്ദ്ഷഹറിലെ ഗംഗനഹറില്‍ നിന്ന് യമുന നദിയില്‍ വെള്ളം നിറച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 24 വരെ യമുനയില്‍ നിശ്ചിത അളവില്‍ വെള്ളം നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യമുനാ നദിയില്‍ ഫെബ്രുവരി 20 ന് വെള്ളം എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ വെള്ളം നിറക്കുന്നതുവഴി ദുര്‍ഗന്ധം കുറക്കാന്‍ കഴിയുമെന്നാണ് ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണം ബോര്‍ഡ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അരവിന്ദ് കുമാര്‍ പറയുന്നത്. ഇത് മഥുരയിലേയും ആഗ്രയിലേയും യമുനയിലെ ഓക്സിജന്‍റെ അളവ് മെച്ചപ്പെടുത്തും. 24, 25 തിയതികളിലാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം.