കേരളം

kerala

ETV Bharat / bharat

ജലക്ഷാമം; കാത്തിരിക്കുന്നത് വലിയ ദുരന്തം - പാരിസ്ഥിതിക മാറ്റങ്ങൾ

ഐക്യരാഷ്ട്രസഭയുടെ ലോക ജലവികസന സമിതിയുടെ റിപ്പോർട്ട് അനുസരിച്ച്, പരിസ്ഥിതിയെ നഷ്‌ടപ്പെടുത്തി കൊണ്ട് നടക്കുന്ന വികസനത്തിന് സുരക്ഷിതമായ ജലത്തിന്‍റെ ലഭ്യത കുറക്കാനും, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും കഴിയും.

Water lurking threat for the world  Water  Water lurking threat  water scarcity  climate change  പാരിസ്ഥിതിക മാറ്റങ്ങൾ  ജലക്ഷാമം  പാരിസ്ഥിതിക മാറ്റങ്ങൾ  കുടിവെള്ള പ്രശ്നം
ജലക്ഷാമം; നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചിലെങ്കില്‍ വലിയ ദുരന്തമാണ് നമ്മെ കാത്തിരിക്കുന്നത്

By

Published : Aug 16, 2020, 6:06 PM IST

അതിവേഗത്തിൽ പാരിസ്ഥിതിക മാറ്റങ്ങൾ സംഭവിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രകൃതി വിഭവങ്ങളുടെ ഏറ്റകുറച്ചിലുകളിൽ ലോക ജനത ശ്വാസം മുട്ടുകയാണ്. നിലവിലെ ലോക ജനസംഖ്യ ഏകദേശം 780 കോടിയാണ്. ഇതിൽ 220 കോടി ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ല. 420 കോടി ആളുകൾക്ക് ശരിയായ രീതിയിലുള്ള ശുചിത്വ സൗകര്യങ്ങൾ ലഭ്യമല്ല. ഐക്യരാഷ്ട്രസഭയുടെ ലോക ജലവികസന സമിതിയുടെ റിപ്പോർട്ട് അനുസരിച്ച്, പരിസ്ഥിതിയെ നഷ്‌ടപ്പെടുത്തി കൊണ്ട് നടക്കുന്ന വികസനത്തിന് സുരക്ഷിതമായ ജലത്തിന്‍റെ ലഭ്യത കുറക്കാനും, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും കഴിയും. സമഗ്രവികസനത്തിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി യു.എൻ നൽകിയ നിർദേശമനുസരിച്ച് ലോക രാജ്യങ്ങൾ ഉണർന്ന് മുന്നോട്ട് പോകുന്നില്ലെങ്കിൽ 2030ഓടെ എല്ലാവർക്കും വെള്ളം, ശുചിത്വ വ്യവസ്ഥകൾ സംരക്ഷിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാകില്ല.

കഴിഞ്ഞ നൂറുവർഷത്തിനിടയിൽ ജലത്തിന്‍റെ ഉപഭോഗം ആറ് മടങ്ങാണ്‌ വർധിച്ചത്. മറുവശത്ത് ജനസംഖ്യയും സ്ഫോടനാത്മകമായി വർധിക്കുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ ഒരു ശാപമായി മാറുമ്പോള്‍, ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, വൈറസുകള്‍ തുടങ്ങി ഒട്ടനവധി മറ്റ് പ്രശ്‌നങ്ങൾക്കും നാം കാഴ്‌ചക്കാരാകുകയാണ്. തൽഫലമായി ജലം മലിനമാകാനുള്ള സാധ്യതയും വർധിക്കുകയാണ്. യഥാർഥത്തിൽ പല രാജ്യങ്ങളും ജലപ്രതിസന്ധി നേരിടുന്ന സമയമാണിത്. വേൾഡ് റിസോഴ്‌സ് കൗൺസിലിന്‍റെ (2019) സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജലപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിൽ ഖത്തർ ഒന്നാം സ്ഥാനത്തും ഇന്ത്യ പതിമൂന്നാം സ്ഥാനത്തുമാണ്.

ജലക്ഷാമത്തിന്‍റെ അളവിൽ വ്യത്യാസമുണ്ടാകാമെന്നും വിദഗ്‌ധർ വ്യക്തമാക്കുന്നു. എന്നാൽ ഭാവിയിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളും ജലക്ഷാമം നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. അതിനാൽ ജലക്ഷാമം നേരിടുക എന്നത് ലോക രാജ്യങ്ങളുടെ പൊതു അജണ്ടയായി മാറി. മൊത്തം ജല ആവശ്യത്തിന്‍റെ 69 ശതമാനം കൃഷിക്കായാണ് ഉപയോഗിക്കുന്നത്. വ്യവസായങ്ങൾ, ഇന്ധന ഉൽപന്നങ്ങൾ, മത്സ്യബന്ധനം എന്നിവയെയും ജലക്ഷാമം മോശമായി ബാധിക്കും. യു.‌എൻ അഗ്രികൾച്ചറൽ ഡെവലപ്‌മെന്‍റ്, ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട് ഇതിനകം തന്നെ വേണ്ടതെല്ലാം നടപ്പാക്കാന്‍ വൈകിയെന്നും ലോകത്തിലെ എല്ലാവരും ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിലൂടെ നിരീക്ഷിച്ചു.

കാലാവസ്ഥാ വ്യതിയാനം കാരണം ജലത്തിന്‍റെ താപനില ഉയരുന്നു. തൽഫലമായി അതിൽ ഓക്സിജൻ കുറയുകയും ജലത്തിന്‍റെ ഗുണനിലവാരം കുറയുകയും ചെയ്യും. പ്രകൃതിദത്ത ജലാശയങ്ങളായ തടാകങ്ങൾക്ക് സ്വയം വൃത്തിയാക്കാനുള്ള കഴിവ് നഷ്‌ടപ്പെടും. ക്ഷാമത്തെ തുടർന്ന് മലിനീകരണം വർധിക്കുകയും വെള്ളം മലിനമാവുകയും ചെയ്യും. ഇവയുടെയെല്ലാം ദോഷഫലങ്ങൾ ആത്യന്തികമായി ഭക്ഷ്യ ഉൽപാദനത്തെ ബാധിക്കും. കാലാവസ്ഥ, ശാരീരികവും മാനസികവുമായ മാറ്റങ്ങൾ, രോഗങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയുടെ ഫലമായി ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുന്നു. ആളുകൾക്ക് ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാൻ കഴിയാത്തവിധം സാഹചര്യം ഗുരുതരമായി മാറും. മാത്രമല്ല, വനങ്ങളും ചതുപ്പുനിലങ്ങളും ഇല്ലാതാകുമ്പോള്‍ അത് ജൈവവൈവിധ്യത്തെ വളരെയധികം ബാധിക്കും.

കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം സംഭവിക്കുന്ന മഴയുടെ വ്യതിയാനങ്ങൾ പലതരം അനിശ്ചിതത്വങ്ങളിലേക്കും നയിക്കുന്നു. ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ ജലസ്രോതസുകളുടെ കുറവും കാണാനാകും. അതിലൊന്നാണ് ഇന്ത്യ. ലോക ഭൂപടത്തിൽ നിന്ന് ചില പ്രദേശങ്ങൾ അപ്രത്യക്ഷമാകാമെന്ന ഭീഷണിയുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലം കൂടുതലും മഞ്ഞ് കട്ടകളെ ആശ്രയിക്കുന്ന നദികള്‍ക്കായിരിക്കും. ലോകത്തിലെ രാജ്യങ്ങൾ ഇരട്ട തന്ത്രങ്ങള്‍ ഉപയോഗിച്ച് വരള്‍ച്ചയെ ചെറുക്കാന്‍ ശ്രമിക്കണം. ഇതിന്‍റെ ഭാഗമായി കാലാവസ്ഥയെ ശാസ്ത്രീയമായി പ്രവചിക്കാൻ അവർക്ക് കഴിയണം. ഇതോടെ കാലാവസ്ഥാ വ്യതിയാനങ്ങളെ സാങ്കേതികമായും ശാസ്ത്രീയമായും കണക്കാക്കാൻ കഴിയും. അവ ഉപയോഗിച്ച് മാറ്റങ്ങളുടെ തീവ്രത നമുക്ക് കണക്കാക്കാം. കൂടാതെ തിരുത്തൽ നടപടികൾ കൈക്കൊള്ളുകയും ചെയ്യാം. കാർബൺ ഡൈ ഓക്സൈഡും ഗ്രീന്‍ഹൗസ് വാതകങ്ങളും കുറയ്ക്കുന്നതിനുള്ള നടപടികൾ മാത്രമാണ് ആശ്വാസം. ഇത് വലിയ ഭൂമിശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജലസ്രോതസ്സുകളുടെ ഉപയോഗം, അവയുടെ പുനരുപയോഗം, മലിനജല സംസ്‌കരണം തുടങ്ങിയവ ഇതിന്‍റെ ഭാഗമാകും. ഗ്രീന്‍ഹൗസ് വാതക ഉൽപാദനത്തിന്‍റെ മൂന്ന് മുതൽ ഏഴ് ശതമാനം വരെ മലിനജലത്തിൽ നിന്നാണ് വരുന്നത് എന്നതാണ് ഇതിന് കാരണം.

പരിസ്ഥിതിയെ സംരക്ഷിക്കുക

മലിന ജലത്തില്‍ നിന്ന് പുറത്തുവരുന്ന മീഥെയ്ൻ വാതകം ശക്തമായ ഗ്രീന്‍ഹൗസ് വാതകമാണ്. ലോകമെമ്പാടും 80 മുതൽ 90 ശതമാനം വരെ മലിന ജലം സംസ്‌കരിക്കപ്പെടാതെയാണ് പരിസ്ഥിതിയിലേക്ക് പുറന്തള്ളുന്നതെന്നാണ് കണക്കാക്കുന്നത്. ജോർദാൻ, മെക്‌സികോ, പെറു, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങള്‍ ആധുനിക മലിന ജല സംസ്‌കരണ രീതികൾ പിന്തുടർന്ന് മീഥെയ്ൻ ജൈവവസ്‌തുക്കളിൽ നിന്ന് വേർതിരിച്ചെടുക്കുകയും ആവശ്യമായ ഊർജ്ജം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ കാർബൺ ഡൈ ഓക്‌സൈഡ്, ഹരിതഗൃഹ വാതകങ്ങൾ ആയിരക്കണക്കിന് ടൺ അളവിൽ കുറയും. അതുപോലെ യാഥാസ്ഥിതിക കാർഷിക നടപടിക്രമങ്ങളും തണ്ണീർത്തട സംരക്ഷണവും പാലിക്കുന്നതിലൂടെ ഈർപ്പം സംരക്ഷിക്കാനാകും. മലിനജലം ഭാഗികമായി പുനരുപയോഗിച്ച് സംസ്‌കരിക്കുന്നതിലൂടെ ജല മാലിന്യങ്ങൾ ഗണ്യമായി കുറയും. ജലസ്രോതസുകളുടെ പരിപാലനത്തിനും മെച്ചപ്പെട്ട സാനിറ്ററി സേവനങ്ങൾക്കും സർക്കാർ സന്നദ്ധ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകണം.

ABOUT THE AUTHOR

...view details