കേരളം

kerala

ETV Bharat / bharat

ഹൈദരാബാദിൽ മഴ; വെള്ളത്തിൽ മുങ്ങി സർക്കാർ ആശുപത്രി - ഹൈദരാബാദ്

മഴ പെയ്യുമ്പോൾ ഹൈദരാബാദിലെ ഒസ്‌മാനിയ ജനറൽ ആശുപത്രിക്കുള്ളിൽ വെള്ളം നിറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Osmania General Hospital  Water enters Hospital  Hyderabad rain  India Meteorological Department  ഒസ്‌മാനിയ ജനറൽ ആശുപത്രി  ഹൈദരാബാദിൽ മഴ  ഹൈദരാബാദ്  കാലാവസ്ഥാ വകുപ്പ്
ഹൈദരാബാദിൽ മഴ; വെള്ളത്തിൽ മുങ്ങി സർക്കാർ ആശുപത്രി

By

Published : Jul 14, 2020, 10:11 AM IST

ഹൈദരാബാദ്: കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ഒസ്‌മാനിയ ജനറൽ ആശുപത്രിക്കുള്ളിൽ വെള്ളം നിറഞ്ഞു. മഴ പെയ്യുമ്പോൾ ആശുപത്രിക്കുള്ളിൽ വെള്ളം നിറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹൈദരാബാദിലെ ഏറ്റവും പഴക്കമുള്ള സർക്കാർ ആശുപത്രികളിലൊന്നാണ് ഒസ്‌മാനിയ. ഹൈദരാബാദിലെ അവസാനത്തെ നിസാം മിർ ഉസ്‌മാൻ അലി ഖാനാണ് ആശുപത്രിയുടെ സ്ഥാപകൻ. ഇന്ന് രാത്രി വരെ നഗരത്തിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഹൈദരാബാദിൽ മഴ; വെള്ളത്തിൽ മുങ്ങി സർക്കാർ ആശുപത്രി

ABOUT THE AUTHOR

...view details