ഹൈദരാബാദ്: യുഎസ് കോൺസൽ ജനറൽ ജോയൽ റീഫ്‌മാൻ റാമോജി ഫിലിം സിറ്റി സന്ദർശിച്ചു. റാമോജി റാവുവിന്‍റെ വിജയകരമായ മാധ്യമ യാത്രയുടെ പിന്നിലെ രഹസ്യം അറിയാനാണ് റീഫ്‌മാൻ എത്തിയത്. ഈനാട്, ഇടിവി, റാമോജി ഫിലിം സിറ്റി, ഇടിവി ഭാരത് എന്നിവയുടെ വിജയത്തെക്കുറിച്ച് റാമോജി റാവു കോൺസൽ ജനറലിനോട് വിശദീകരിച്ചു.
റാമോജി ഫിലിം സിറ്റി സന്ദർശിച്ച് ഹൈദരാബാദ് യുഎസ് കോൺസൽ ജനറൽ - റാമോജി ഫിലിം സിറ്റി
ഈനാട്, ഇടിവി, റാമോജി ഫിലിം സിറ്റി, ഇടിവി ഭാരത് എന്നിവയുടെ വിജയത്തെക്കുറിച്ച് റാമോജി റാവു കോൺസൽ ജനറൽ ജോയൽ റീഫ്‌മാനോട് സംസാരിച്ചു.
റാമോജി ഫിലിം സിറ്റി സന്ദർശിച്ച് ഹൈദരാബാദ് യുഎസ് കോൺസൽ ജനറൽ ജോയൽ റീഫ്‌മാൻ
പബ്ലിക് അഫയേഴ്‌സ് ഓഫീസർ ഡ്രൂ ഗിബ്ലിനും മാധ്യമ ഉപദേഷ്‌ടാവ് മുഹമ്മദ് ബാസിത്തുനുമൊപ്പം റീഫ്‌മാൻ ഇടിവി ഭാരത് സ്‌റ്റുഡിയോ സന്ദർശിച്ചു. സാങ്കേതികവിദ്യ വഴി ആപ്ലിക്കേഷൻ അധിഷ്‌ഠിത വാർത്താശൃംഖലയിലൂടെ 13 ഭാഷകളിൽ വാർത്ത വിതരണം ചെയ്യുന്നതെങ്ങനെയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ബപ്പിനീഡു ചൗധരി വിശദീകരിച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരു വലിയ വാർത്താ കേന്ദ്രം സൃഷ്‌ടിച്ചതിനും യുവതലമുറക്ക് തൊഴിലവസരങ്ങൾ നൽകിയതിനും റാമോജി റാവുവിനെ റീഫ്‌മാൻ അഭിനന്ദിച്ചു.