ബാഗ്‌പത്(ഉത്തർപ്രദേശ്): യുവാവ് വ്യത്യസ്‌തമായി പിറന്നാൾ കേക്ക് മുറിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കത്തിക്ക് പകരം തോക്ക് ഉപയോഗിച്ചാണ് കേക്ക് മുറിച്ചത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
പിറന്നാൾ കേക്ക് മുറിക്കാൻ തോക്ക്: ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ - Viral Video
ഞെട്ടിക്കുന്ന സംഭവം നടന്നത് ഉത്തർപ്രദേശിലെ ബാഗ്‌പത് ജില്ലയിലെ സരൂർപുർ ഖേർഖി ഗ്രാമത്തില്‍
കേക്ക് മുറിക്കാൻ തോക്ക് ഉപയോഗിച്ച് യുവാവ്
ഉത്തർപ്രദേശിലെ ബാഗ്‌പത് ജില്ലയിലെ സരൂർപുർ ഖേർഖി ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. വീഡിയോയില്‍ ഒരു യുവാവ് കേക്ക് താഴെ വയ്ക്കുന്നത് കാണാം. തൊട്ടുപിന്നാലെ പിറന്നാൾ ആഘോഷിക്കുന്ന യുവാവ് കേക്കിലേക്ക് നിറയൊഴിക്കുന്നതും സുഹൃത്തുകൾ അദ്ദേഹത്തെ ആശ്ലേഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ ഉൾപ്പെട്ടവർക്കെതിരെ എത്രയും വേഗം നടപടിയെടുക്കുമെന്ന് ബാഗ്‌പത് സർക്കിൾ ഓഫീസർ ഒ പി സിംഗ് അറിയിച്ചു.