ഹൈദരാബാദ്: ജീവിതത്തിനും മരണത്തിനുമിടയിലുള്ള സങ്കീർണതകളിൽ നിന്ന് ഒടുവിൽ ജീവിതത്തിലേക്കുളള തിരിച്ചുവരവ്. ജീവിക്കാനുള്ള ആഗ്രഹം തിരിച്ചറിയുന്ന നിമിഷംകൂടിയാവാം ഇത്. ഹൈദരാബാദിലെ നാംപള്ളി റെയിൽവെ സ്റ്റേഷനിലാണ് മധ്യവയസ്കൻ മരണത്തിന്‍റെ പിടിയിൽ നിന്ന് തെന്നിമാറുന്ന സംഭവങ്ങള്‍ ഉണ്ടായത്.
ജീവിതത്തിലേക്ക് ഒരു കൈത്താങ്ങ് - Nampally railway station
ഹൈദരാബാദിലെ നാംപള്ളി റെയിൽവെ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് താഴെ വീണ മധ്യവയസ്‌കനെ ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി.
നാംപള്ളി റെയിൽവെ സ്റ്റേഷനിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. അവിചാരിതമായി ട്രെയിനിൽ നിന്ന് തെന്നി വീണു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള ഭാഗത്ത് കുരുങ്ങിയ ഇയാളെയും വലിച്ചുകൊണ്ട് ട്രെയിൻ അൽപം മുന്നോട്ട് പോയി. കാഴ്ച കണ്ട റെയിൽവേ സുരക്ഷ ഉദ്യേഗസ്ഥൻ ഓടിവന്ന് മധ്യവയസ്‌കനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കൊണ്ടിരിക്കുകയാണ്. രക്ഷകനായെത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ആരാണെന്നാണ് സമൂഹമാധ്യമങ്ങള്‍ തിരയുന്നത്.