ചെന്നൈ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് ടൂവിലറിൽ പോകുകയായിരുന്ന 50കാരനെ ആക്രമിച്ച് പണം തട്ടിയെടുത്തു. ആയുധധാരികളായ മൂന്ന് പേരടങ്ങിയ സംഘമാണ് ഇയാളെ ആക്രമിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വെങ്കട്ടരാമനാണ് ആക്രമണത്തിന് ഇരയായത്. ചെന്നൈ തിരുവല്ലൂർ ഹൈവെയിലാണ് സംഭവം നടന്നത്.
ചെന്നൈയില്‍ 50കാരനെ ആക്രമിച്ച് പണം തട്ടിയെടുത്തു - തിരുവല്ലൂർ ഹൈവെ
ആയുധധാരികളായ അക്രമികൾ 50കാരനെ ആക്രമിക്കുകയും ഇയാളിൽ നിന്ന് 20,000 രൂപ തട്ടിയെടുക്കുകയുമായിരുന്നു.
ചൈന്നെയിൽ 50കാരനെ ആക്രമിച്ച് പണം തട്ടിയെടുത്തു
ടൂവീലറിലെ പെട്രോൾ തീർന്നതിനെ തുടർന്ന് വണ്ടി നിർത്തിയ 50കാരനെ മൂന്നംഗ സംഘം ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന 20,000 രൂപ തട്ടിയെടുക്കുകയുമായിരുന്നു. സിസിടിവിയിൽ ഈ ദൃശ്യങ്ങൾ വ്യക്തമായി കാണാനാകും. ഇയാളെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.