കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ ആശുപത്രി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു - ബീഹാറില്‍ ആശുപത്രി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു

ജഗന്‍പുര സ്വദേശിയായ 20 വയസുകാരനാണ് രോഗം ബാധിച്ചത്. ഇതോടെ ബീഹാറില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ആയി

Ward boy of private hospital in Patna tests positive  coronavirus  covid 19  covid 19 latest news  covid 19 bihar  ബീഹാറില്‍ ആശുപത്രി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു  കൊവിഡ് 19
ബീഹാറില്‍ ആശുപത്രി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Mar 27, 2020, 2:38 PM IST

പാട്‌ന: ബിഹാറില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന് കൊവിഡ് 19 രോഗബാധ. ജഗന്‍പുര സ്വദേശിയായ 20 വയസുകാരനാണ് രോഗം ബാധിച്ചത്. ആശുപത്രിയിലെ കൊവിഡ് രോഗിയുമായുള്ള സമ്പര്‍ക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നത്. ഇതോടെ ബിഹാറില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ആയി.ആശുപത്രിയിലെ മുഴുവന്‍ ഡോക്‌ടര്‍മാരും, നഴ്‌സുമാരും മറ്റ് ജീവനക്കാരെയും നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചു.

ഖത്തറില്‍ നിന്നെത്തിയ മുഖര്‍ സ്വദേശിക്കാണ് ബിഹാറില്‍ ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ച രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 40 വയസുകാരനും 12 വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ബിഹാറില്‍ 469 സാമ്പിളുകളാണ് വ്യാഴാഴ്‌ച വരെ പരിശോധനയ്‌ക്ക് അയച്ചത്. ഇതില്‍ 415 പേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു.

ABOUT THE AUTHOR

...view details