കേരളം

kerala

ETV Bharat / bharat

പ്ലാസ്റ്റിക് കുപ്പികളിലൊരുങ്ങും മനോഹര മതിലുകൾ; ഒരു മംഗളൂരു മാതൃക - പ്ലാസ്റ്റിക് കുപ്പി മതിലുകൾ

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മനോഹരമായ മതിലുകളാണ് പഞ്ചായത്ത് അധികൃതര്‍ നിര്‍മിക്കുന്നത്.

plastic Bottles Wall  Mangalore plastic Bottle Wall  പ്ലാസ്റ്റിക് കുപ്പി മതിലുകൾ  മംഗളൂരു മാതൃക
പ്ലാസ്റ്റിക് കുപ്പികളിലൊരുങ്ങും മനോഹര മതിലുകൾ; ഒരു മംഗളൂരു മാതൃക

By

Published : Dec 4, 2019, 12:15 PM IST

ബെംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവിന് സമീപത്തെ സുബ്രഹ്മണ്യയില്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് മികച്ച മാതൃക സൃഷ്‌ടിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. സുബ്രഹ്മണ്യയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മനോഹരമായ മതിലുകളാണ് പഞ്ചായത്ത് ഡെവലപ്‌മെന്‍റ് ഓഫീസര്‍ മുത്തപ്പയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികളിലൊരുങ്ങും മനോഹര മതിലുകൾ; ഒരു മംഗളൂരു മാതൃക

യൂട്യൂബില്‍ കണ്ട വീഡിയോയില്‍ നിന്നാണ് പ്ലാസ്റ്റിക് മതില്‍ നിര്‍മാണത്തിന്‍റെ ആശയം മുത്തപ്പക്ക് ലഭിച്ചത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് അവയില്‍ മണല്‍ നിറച്ചാണ് മതില്‍ പണിയുന്നത്. കല്ലുകൊണ്ട് നിര്‍മിക്കുന്ന മതിലുകളേക്കാൾ ഈ ചെലവ് കുറഞ്ഞ മതില്‍ നിര്‍മാണം മറ്റ് ഭാഗങ്ങളിലേക്കും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതര്‍

ABOUT THE AUTHOR

...view details