കേരളം

kerala

ETV Bharat / bharat

മമതാ ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത പ്രിയങ്ക ശര്‍മക്ക് ജാമ്യം - കോടതി

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്ന് സുപ്രീംകോടതി.

മമത

By

Published : May 14, 2019, 3:40 PM IST

ന്യൂഡല്‍ഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവമോർച്ച ഹൗറ കൺവീനർ പ്രിയങ്ക ശർമക്ക് സുപ്രീം കോടതി ജാമ്യം നൽകി. പ്രിയങ്ക ശർമ മമതയോട് മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പങ്കെടുത്ത പ്രിയങ്ക ചോപ്രയുടെ ചിത്രത്തിലാണ് മമതാ ബാനര്‍ജിയുടെ മുഖം മോര്‍ഫ് ചെയ്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രിയങ്ക ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ചോദ്യം ചെയ്താണ് പ്രിയങ്ക ശർമ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം മമത സർക്കാരിന്‍റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രിയങ്ക ശര്‍മയുടെ അറസ്റ്റെന്ന് ബിജെപി പ്രതികരിച്ചു.

ABOUT THE AUTHOR

...view details