കേരളം

kerala

ETV Bharat / bharat

പോഷകാഹാരക്കുറവില്ലാത്ത രാജ്യമാകാന്‍ ഇന്ത്യ; സന്ദേശ ഗാനം പുറത്തിറക്കി ഉപരാഷ്‌ട്രപതി - ഭാരതീയ പോഷണ്‍ ഗാനം

പ്രശസ്‌ത ഗാനരചയിതാവ് പ്രസൂണ്‍ ജോഷി രചിച്ച ഗാനം ശങ്കര്‍ മഹാദേവനാണ് ആലപിച്ചിരിക്കുന്നത്.

nutrition anthem  Vice President M Venkaiah Naidu  Bharatiya Poshan Anthem  malnutrition-free 2022  Ministry of Women and Child Development  Prime Minister Narendra Modi  Poshan Abhiyan or National Nutrition Mission  Comprehensive National Nutrition Survey 2016-18  ദേശീയ പോഷകാഹാര സർവേ  പോഷണ്‍ അഭിയാൻ  ദേശീയ പോഷകാഹാര പദ്ധതി  കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം  ഭാരതീയ പോഷണ്‍ ഗാനം  ഉപരാഷ്‌ട്രപതി എം.വെങ്കയ്യ നായിഡു
പോഷകാഹാര ഗാനം പുറത്തിറക്കി ഉപരാഷ്‌ട്രപതി

By

Published : Dec 4, 2019, 7:51 AM IST

ന്യൂഡല്‍ഹി: 'ഭാരതീയ പോഷണ്‍ ഗാനം' ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പുറത്തിറക്കി. രണ്ടായിരത്തി ഇരുപത്തിരണ്ടോടെ ഇന്ത്യയെ പോഷകാഹാരക്കുറവില്ലാത്ത രാജ്യമാക്കി മാറ്റുകയെന്ന സന്ദേശം രാജ്യത്തിന്‍റെ നാനഭാഗത്തേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ഗാനം പുറത്തിറക്കിയത്. പ്രശസ്‌ത ഗാനരചയിതാവ് പ്രസൂണ്‍ ജോഷി രചിച്ച ഗാനം ശങ്കര്‍ മഹാദേവന്‍ ആലപിച്ചിരിക്കുന്നു.

പോഷകാഹാരക്കുറവില്ലാത്ത രാജ്യമാകാന്‍ ഇന്ത്യ; സന്ദേശ ഗാനം പുറത്തിറക്കി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

2016-18 ലെ ദേശീയ പോഷകാഹാര സർവേ പ്രകാരം ഇന്ത്യയിലെ അഞ്ച് വയസിന് താഴെയുള്ള 34.7 ശതമാനം കുട്ടികളും വളര്‍ച്ചാ മുരടിപ്പ് നേരിടുന്നവരാണെന്ന വസ്‌തുത ആശങ്കാജനകമാണെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. ഓരോ കുട്ടിക്കും മികച്ച ബാല്യം സമ്മാനിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രണ്ടായിരത്തി ഇരുപത്തിരണ്ടോടെ ഇന്ത്യയെ പോഷകാഹാരക്കുറവ് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മാർച്ചിൽ 'പോഷണ്‍ അഭിയാൻ' അഥവാ ദേശീയ പോഷകാഹാര പദ്ധതിക്ക് തുടക്കമിട്ടിരുന്നു.

ABOUT THE AUTHOR

...view details