ന്യൂഡൽഹി: അഞ്ചാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന് പര്യവസാനം. ഇന്ത്യയൊട്ടാകെ രേഖപ്പെടുത്തിയത് 62.82 ശതമാനം പോളിങ് . ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബംഗാൾ, ജമ്മുകശ്മീർ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഇതിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് പശ്ചിമ ബംഗാളിലാണ്. ഏറ്റവും കുറവ് ജമ്മുകശ്മീരിൽ .
ലോക്സഭാ തെരഞ്ഞടുപ്പ്; അഞ്ചാം ഘട്ടം അവസാനിച്ചു
അഞ്ചാംഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാളിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയപ്പോൾ ജമ്മുകശ്മീരിലാണ് ഏറ്റവും കുറവ് പോളിങ്
ഒമ്പത് മണിവരെയുളള കണക്ക് പ്രകാരം 74.42 ശതമാനമാണ് ബംഗാളിലെ പോളിങ്. ഉത്തർപ്രദേശിൽ 57. 93 , രാജസ്ഥാനിൽ 63.72 , മധ്യപ്രദേശിൽ 65.56, ജാർഖണ്ഡിൽ 64. 65 , ബിഹാറിൽ 57.76 , ജമ്മുകശ്മീരിൽ 17.1 ശതമാനം എന്നീ നിലയിലാണ് പോളിങ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ ബംഗാളിലും കശ്മീരിലുമുണ്ടായ അക്രമ സംഭവങ്ങളൊഴിച്ചാൽ സ്ഥിതിഗതികൾ ഏറക്കുറെ ശാന്തമായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി എന്നിവരാണ് ഉത്തർപ്രദേശിൽ നിന്ന് ജനവിധി തേടിയ പ്രമുഖർ. കേന്ദ്രമന്ത്രിയും മുൻ ഒളിമ്പ്യനുമായ രാജ്യവർധൻ സിങ് റാത്തോഡ്, സമാജ്വാദി പാർട്ടി നേതാവ് പൂനം സിൻഹ, മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരാണ് മറ്റ് പ്രധാന പ്രമുഖർ .