ന്യുഡല്‍ഹി: ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനെയും വിവിപാറ്റിനെയും സംബന്ധിച്ചിള്ള ആശങ്കകള്‍ പ്രകടിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ കാണും. കോണ്‍ഗ്രസ് അടക്കം 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.
വോട്ടിങ് മെഷീനുകളുടെ സുരക്ഷ ; പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വോട്ടിങ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.
ബിഹാറില്‍ രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടിങ് മെഷീന്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ്റൂമിനു സമീപത്ത് നിന്ന് ഒരു ലോറി ഇവിഎം പിടിച്ചെടുത്ത സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ചക്കായി പ്രതിപക്ഷം ശ്രമിക്കുന്നത്. വോട്ടിങ് മെഷീനുകളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടികാഴ്ച.
ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വിജയ സാധ്യത പ്രഖ്യാപിച്ചുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. എക്സിറ്റ് പോളുകള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തുന്നതിന് വേണ്ടി പുറത്ത് വിടുന്ന കണക്കുകളാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. അതേസമയം എക്സിറ്റ് പോളുകളെ തള്ളി പല നേതാക്കളും ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.