ന്യൂഡല്‍ഹി: മുന്‍ നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ പ്രീപെയ്‌ഡ് വരിക്കാര്‍ക്ക് ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നു. കമ്പനിയുടെ മറ്റ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ റീചാര്‍ജ് ചെയ്‌തു നല്‍കുന്ന പ്രീപെയ്‌ഡ് വരിക്കാര്‍ക്കാണ് ക്യാഷ്‌ബാക്ക്. ഇന്‍റര്‍നെറ്റ് ലഭിക്കാത്തവര്‍ക്കും, ഓണ്‍ലൈന്‍ റീചാര്‍ജ് ചെയ്യാനറിയാത്തവര്‍ക്കും പുതിയ പദ്ധതി ഗുണം ചെയ്യുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള വോഡഫോണ്‍ ഐഡിയ ഉപഭോക്താവ് മൈ ഐഡിയ ആപ്പ് അല്ലെങ്കില്‍ മൈ വോഡഫോണ്‍ ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നതിന് 6 ശതമാനം വരെ ക്യാഷ്‌ബാക്ക് ലഭിക്കുന്നതാണെന്ന് കമ്പനി പ്രസ്‌താവനയിറക്കി.
പ്രീപെയ്‌ഡ് വരിക്കാര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുമായി വോഡഫോണ്‍ ഐഡിയ - വോഡഫോണ്‍ ഐഡിയ
കമ്പനിയുടെ മറ്റ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ റീചാര്‍ജ് ചെയ്‌തു നല്‍കുന്ന പ്രീപെയ്‌ഡ് വരിക്കാര്‍ക്കാണ് ക്യാഷ്‌ബാക്ക് ഓഫര്‍.
പ്രിപെയ്‌ഡ് വരിക്കാര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുമായി വോഡഫോണ്‍ ഐഡിയ
ദി റീചാര്‍ജ് ഫോര്‍ ഗുണ്ട് ഇനീഷിയേറ്റീവിന്‍റെ കീഴിലാണ് പുതിയ പദ്ധതി. ഏപ്രില്‍ 9 മുതല്‍ വോഡഫോണ്‍ വരിക്കാര്‍ക്ക് ഈ സേവനം ലഭ്യമാകും. ഏപ്രില്‍ 10 മുതല്‍ സേവനം ഐഡിയ വരിക്കാര്‍ക്കും ലഭിക്കുന്നതാണ്. ഈ ഓഫര്‍ ഏപ്രില്‍ 30 വരെ മാത്രമാണ് ലഭിക്കുക.