മിന്നലാക്രമണം; കോണ്‍ഗ്രസിന്‍റെ അവകാശവാദം നിഷേധിച്ച് വി കെ സിംഗ്
യുപിഎ ഭരണ കാലത്ത് ആറ് മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം.
യുപിഎ ഭരണ കാലത്ത് ആറ് മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസിന്‍റെ അവകാശവാദം വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി കെ സിംഗ് നിഷേധിച്ചു. ഗാസിയാബാദിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി കൂടിയായ വി കെ സിംഗ് 2008 നും 2014 നും ഇടയിൽ നടത്തിയ മിന്നലാക്രമണത്തിന്‍റെ തെളിവ് നൽകണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയിരുന്നെന്ന് അവകാശപ്പെട്ടിരുന്നു. 2008 ജൂൺ 19 ന് കശ്മീരിലെ പൂഞ്ചിലെ ഭട്ടൽ മേഖലയിൽ മിന്നലാക്രമണം നടത്തിയതായി ശുക്ല അവകാശപ്പെട്ടു. 2011 ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ ഒന്ന് വരെ കേലിലെ നീലം നദീതീര പ്രദേശമായ ഷര്‍ദ്ദ മേഖലയിലും 2013 ജനുവരി ആറിന് സവന്‍പത്ര ചെക് പോസ്റ്റിലും ജൂലൈ 27, 28 തിയതികളില്‍ നസാപിര്‍ മേഖലയിലും ആഗസ്ത് ആറിനും മിന്നലാക്രമണം നടത്തി. 2014 ജനുവരി 14 അടക്കം ആറ് തവണ മിന്നലാക്രമണം നടത്തിയതായി ശുക്ല അവകാശപ്പെട്ടു.