അമരാവതി: വിശാഖപട്ടണത്ത് വാതക ചോർച്ച നടന്ന എൽ.ജി പോളിമർ കമ്പനിക്ക് സമീപം വെങ്കടപുരം ഗ്രാമവാസികൾ പ്രതിഷേധം ആരംഭിച്ചു. എൽ.ജി പോളിമർ കമ്പനിക്ക് എതിരെ മുദ്രാവാക്യങ്ങളുമായാണ് ജനം തടിച്ചു കൂടിയത്. അതേ സമയം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കുകയാണ്.
എൽ.ജി പോളിമർ കമ്പനിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം - പ്രതിഷേധം
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കുന്നു.
എൽ.ജി പോളിമർ കമ്പനിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം
വിശാഖ് ഗ്യാസ് ചോർച്ചയിൽ 12 പേരാണ് മരിച്ചത്. പ്ലാന്‍റിന്‍റെ രണ്ട് മൈൽ പരിധിയിൽ വരുന്ന 1500ഓളം പേരെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി മേധാവിയുമായ എൻ ചന്ദ്രബാബു നായിഡു ഭരണഘടനയുടെ ശാസ്ത്ര വിദഗ്ദ്ധ സമിതിക്ക് കത്ത് എഴുതി.