വിശാഖപട്ടണം വാതക ചോർച്ച; എൽജി പോളിമറിന്‍റെ സ്ഥലം പിടിച്ചെടുക്കാൻ ഉത്തരവിട്ട് ആന്ധ്ര ഹൈക്കോടതി
എൽജി പോളിമറിന്‍റെ സ്വത്തുക്കളൊന്നും സ്ഥലത്ത് നിന്നും മാറ്റാൻ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
വിശാഖപട്ടണം ഗ്യാസ് ചോർച്ച
ഹൈദരാബാദ്:വിശാഖപട്ടണം വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എൽജി പോളിമര്‍ സ്ഥാപനത്തിന്‍റെ സ്ഥലം പൂർണ്ണമായും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ആന്ധ്ര ഹൈക്കോടതി. വിശാഖപട്ടണം ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിലെ ഭൂമിയാണ് പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്. എൽജി പോളിമറിന്‍റെ സ്വത്തുക്കളൊന്നും സ്ഥലത്ത് നിന്നും മാറ്റാൻ അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.