വൈസാഗ്:വിശാഖപട്ടണത്തിന് സമീപം പറവാദയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഫാര്‍മസിയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. റാംകി ഗ്രൂപ്പാണ് ഫാര്‍മസി നടത്തുന്നത്.
വിശാഖപട്ടണത്ത് ഫാര്‍മസി കമ്പനിയില്‍ വന്‍ തീപിടിത്തം - vizag fire
തീ ശക്തമായി പടരുന്നത് ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്. 80 ഓളം ഫാര്‍മസി കമ്പനികളുള്ള മേഖലയാണിത്.
വിശാഖപട്ടണത്ത് ഫാര്‍മസി കമ്പനിയില്‍ വന്‍ തീപിടിത്തം
കമ്പനിക്കുള്ളില്‍ നിന്നും വന്‍ ശബ്‌ദം കേട്ടതോടെയാണ് ആളുകള്‍ തടിച്ചുകൂടിയത്. തൊട്ടുപിന്നാലെ കമ്പനിക്ക് തീപിടിച്ചു. തീ ശക്തമായി പടരുന്നത് ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്കും തീ പടരാൻ സാധ്യതയുണ്ട്. 80 ഓളം ഫാര്‍മസി കമ്പനികളുള്ള മേഖലയാണിത്. ഒമ്പത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Last Updated : Jul 14, 2020, 12:24 AM IST
TAGGED:
vizag fire