മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ യാത്ര സുരക്ഷിതമാക്കാന്‍ വിസ്‌താര എയർലൈൻസ് 'ഫ്ലൈയർ കോഡ്' നടപടികൾ പ്രഖ്യാപിച്ചു. സഹയാത്രികർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും, യാത്രയിൽ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നുമുള്ള 55 ശതമാനം യാത്രക്കാരുടെയും അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലൈയർ കോഡ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പിന്തുടരാനും യാത്രകളിൽ അകലവും ജാഗ്രതയും വേണമെന്നും എയർലൈൻസ് യാത്രക്കാരോട് അഭ്യർഥിച്ചു.
യാത്ര സുരക്ഷിതമാക്കാൻ 'ഫ്ലൈയർ കോഡ്' നിർദേശങ്ങളുമായി വിസ്‌താര എയർലൈൻസ് - covid
സഹയാത്രികർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും, യാത്രയിൽ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നുമുള്ള യാത്രക്കാരുടെയും അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് 'ഫ്ലൈയർ കോഡ്' നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
പുതിയ മാർഗനിർദേശങ്ങൾക്കനുസരിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വിസ്‌താര ചില കർശനമായ നടപടികൾ എടുക്കുന്നു. എല്ലാ ദിവസവും എല്ലായിടത്തും വിസ്‌താരയുടെ ജീവനക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും വിസ്‌താര ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനോദ് കണ്ണൻ പറഞ്ഞു. ഇത് വിസ്‌താരയുടെ ഒറ്റക്കുള്ള പോരാട്ടമല്ല. ഇതിന് യാത്രക്കാരുടെ സഹകരണവും ആവശ്യമാണ്. ഫ്ലൈയർ കോഡ് വളരെ ലളിതമാണ്, ഇത് യാത്രയെ കൂടുതൽ സുരക്ഷിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലൈയർ കോഡ് നിർദേശങ്ങൾക്കനുസരിച്ച്, ബുക്കിങ് സമയത്ത് ഉപഭോക്താവിന്‍റെ എല്ലാ വിവരങ്ങളും കൃത്യമായി നൽകണം, യാത്രയിലുടനീളം മാസ്‌ക് ധരിക്കണം, മറ്റ് യാത്രക്കാരെയോ, വിമാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലോ സ്‌പർശിക്കാൻ പാടില്ല, ഇടക്കിടെ സാനിറ്റൈസർ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങൾ കർശനമായി പാലിക്കണം. യാത്രക്കാർ ബുക്ക് ചെയ്യുന്നതിന് മുമ്പ് സർക്കാരിന്‍റെ ഏറ്റവും പുതിയ വിമാനയാത്രാ നിയന്ത്രണങ്ങളെക്കുറിച്ചും നിർദേശങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണമെന്ന് ഫ്ലൈയർ കോഡില്‍ നിർദേശമുണ്ട് .