ലക്നൗ:ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ വാരണസി ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, സാരാനാഥ്, വാരാണി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായി മഹീന്ദ രജപക്സെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ ബുദ്ധമത കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി - കാശി വിശ്വനാഥ ക്ഷേത്രം
അദ്ദേഹത്തിന്‍റെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നു.
നഗരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമേതാണെന്ന ഇടിവിയുടെ റിപ്പോർട്ടറുടെ ചോദ്യത്തിന് ബുദ്ധമതക്കാരനായ തനിക്ക് സാരാനാഥ് വളരെ പ്രധാനസ്ഥലമാണെന്ന് മറുപടിയായി അദ്ദേഹം പറഞ്ഞു. വാരണാസി, സാരനാഥ് എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം ശ്രീലങ്കൻ പ്രധാനമന്ത്രി ബോധഗയയിലേക്ക് തിരിച്ചു. തുടർന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലും അദ്ദേഹം സന്ദർശനം നടത്തും.
നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ ഇന്ത്യയിൽ എത്തിയത്. കഴിഞ്ഞ് വർഷം നവംബറിൽ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രജപക്സെ ഇന്ത്യ സന്ദർശിച്ചിരുന്നു.