ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയത് മോശം വായു നിലവാരം. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്ക് പ്രകാരം അനന്ത് വിഹാർ, അലിപൂരിൽ, വാസിർപൂർ എന്നിവിടങ്ങളിലും യഥാക്രമം 401,405, 410 (എക്യുഐ) എന്നിങ്ങനെയാണ് വായു നിലവാര സൂചിക രേഖപ്പെടുത്തിയത്.
കാഴ്ച മങ്ങി ഡൽഹി; വായു മലിനീകരണം രൂക്ഷം
അനന്ത് വിഹാർ, അലിപൂരിൽ, വാസിർപൂർ എന്നിവിടങ്ങളിലും യഥാക്രമം 401,405, 410 എന്നിങ്ങനെയാണ് വായു നിലവാര സൂചിക (എക്യുഐ) യില്‍ രേഖപ്പെടുത്തിയത്.
വായു മലിനീകരണം
വായു നിലവാര സൂചിക അനുസരിച്ച്, 0 മുതല്‍ 50 വരെ നല്ലതും 51 - 100 വരെ തൃപ്തികരവും 101 - 200 വരെ മിതമായതും 201 - 300 വരെ മോശവും 301 - 400 വരെ വളരെ മോശവും 401 - 500 വരെ രൂക്ഷവുമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
അന്തരീക്ഷ മലിനീകരണ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, നിർമാണ ഏജൻസികൾ, മുനിസിപ്പൽ ബോഡികൾ, ട്രാഫിക് പൊലീസ്, ഡൽഹി ഗതാഗത വകുപ്പ്, എന്നിവയ്ക്ക് നിർദേശം നൽകിയിട്ടുണ്ട് .