കേരളം

kerala

ETV Bharat / bharat

യു കെ യില്‍ കുടുങ്ങിയ വിദേശികള്‍ക്ക് മെയ് 15 വരെ വിസ നീട്ടി നൽകും

യു കെ യിലുള്ള വ്യക്തികൾക്ക് CHI@homeofficial.gov.uk എന്ന ഇ-മെയില്‍ വിലാസത്തില്‍ എന്തുകൊണ്ടാണ് താമസം നീട്ടി കിട്ടേണ്ടത് എന്ന കാരണം കാണിച്ചും, തങ്ങളുടെ പേരും പഴയ വിസ റഫറന്‍സ് നമ്പരും നല്‍കി അപേക്ഷ നൽകാം.

Foreign national visa extension  Visa Extensions  Offered To Foreigners Stranded In UK  കൊവിഡ് 19 വ്യാപനം
Foreign national visa extension Visa Extensions Offered To Foreigners Stranded In UK കൊവിഡ് 19 വ്യാപനം

By

Published : Mar 26, 2020, 1:01 PM IST

കൊവിഡ് 19 വ്യാപനത്തിനിടെ യു കെയില്‍ കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ള വിദേശ പൗരന്മാര്‍ക്ക് ആശ്വാസം. കുടുങ്ങിക്കിടക്കുന്ന എല്ലാ വിദേശ പൗരന്മാർക്കും വിസാ കാലാവധി നീട്ടി നൽകാൻ തീരുമാനമായി. നിലവിൽ യു കെ യിലുള്ള ജനുവരി 24 ഓടു കൂടി വിസ കാലാവധി തീര്‍ന്ന എല്ലാ വിദേശ പൗരന്മാര്‍ക്കും ഇ-മെയിൽ വഴി ആഭ്യന്തര വകുപ്പിന് അപേക്ഷ നൽകാവുന്നതാണ്. ഈ വര്‍ഷം മെയ്-31 വരെ വിസ നീട്ടി കിട്ടും. ആഗോളമായി ഉണ്ടായിരിക്കുന്ന അടച്ചിടലും യാത്രാ നിയന്ത്രണങ്ങളും മൂലം തങ്ങളുടെ നാടുകളിലേക്ക് മടങ്ങി പോകുവാന്‍ കഴിയാതെ കുടുങ്ങി കിടക്കുന്ന വിദേശ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വാഗതാര്‍ഹമായ നടപടിയാണ്. യു കെ യില്‍ ഇപ്പോള്‍ ഈ ഗണത്തില്‍ പെടുന്ന വ്യക്തികളാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് CHI@homeofficial.gov.uk എന്ന ഇ-മെയില്‍ വിലാസത്തില്‍ എന്തുകൊണ്ടാണ് താമസം നീട്ടി കിട്ടേണ്ടത് എന്ന കാരണം കാണിച്ചും, തങ്ങളുടെ പേരും പഴയ വിസ റഫറന്‍സ് നമ്പരും നല്‍കി അപേക്ഷ നൽകാം. കൂടാതെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കുന്ന സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പരും (08006781767) നിലവില്‍ വന്നിട്ടുണ്ട്.

ജനങ്ങളുടെ ആരോഗ്യവും ക്ഷേമവുമാണ് തങ്ങളുടെ ലക്ഷ്യമെന്നും തങ്ങളുടെ നിയന്ത്രണത്തിനുള്ളില്‍ അല്ലാത്ത സാഹചര്യങ്ങളുടെ പേരില്‍ ആരെയും ശിക്ഷിക്കില്ലെന്നും ജനങ്ങളുടെ വിസ നീട്ടി കൊടുക്കുന്നതിലൂടെ ഞങ്ങള്‍ അവര്‍ക്ക് മനസ്സമാധാനം നല്‍കുകയും നിര്‍ണ്ണായക സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത് തുടര്‍ന്നു കൊണ്ടു പോകുവാന്‍ അവസരം ഉറപ്പാക്കുകയുമാണ് ചെയ്യുന്നതെന്ന് ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. ആവശ്യമാണെന്ന് കണ്ടാല്‍ വിസ കാലാവധി ഇനിയും നീട്ടി കൊടുക്കുന്നതതിന് തയാറാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിനകത്ത് തന്നെ വിസ പദവി അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതിനുള്ള സംവിധാനങ്ങളും താല്‍ക്കാലികമായി വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ യു കെ യില്‍ ഇരിക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ടിയര്‍-4 ല്‍ (വിദ്യാര്‍ത്ഥി) നിന്ന് ടിയര്‍-2-ലേക്ക് (പൊതു ജീവനക്കാരന്‍) മാറുന്നതിന് അവസരം നല്‍കുന്നു. അതിനാല്‍ ജോലി ചെയ്തുകൊണ്ട് ഇവിടെ നിലനില്‍ക്കണമെന്ന് വരുന്നവര്‍ക്ക് അതിന് അവസരം ലഭിക്കുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് ആക്ടിങ്ങ് ഹൈകമ്മിഷണറായ ജാന്‍ തോംസണ്‍ കരുതുന്നത് യു കെ യില്‍ കുടുങ്ങിയിരിക്കുന്ന ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഇതൊരു അനുഗ്രഹമായി തീരുമെന്നാണ്. “നിലവിലുള്ള സാഹചര്യങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വലയുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം എത്രത്തോളം ദുഖകരമാണെന്ന് എനിക്ക് നന്നായി അറിയാം. നിലവില്‍ യു കെ യിലുള്ള ഇന്ത്യന്‍ പൗരനമാര്‍ക്ക് ഇതല്‍പ്പം സമാശ്വാസം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഇന്ത്യയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനായി ഞാനും എന്‍റെ ജീവനക്കാരും 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിച്ചു വരികയുമാണ്,'' തോംസണ്‍ പറഞ്ഞു. ഇതിനുള്ള പ്രതികരണമെന്ന നിലയില്‍ ഇന്ത്യയും രാജ്യത്ത് ഇപ്പോഴുള്ള അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കുള്ള വിസ കാലാവധി ഏപ്രില്‍ 15 അര്‍ദ്ധരാത്രി വരെ നീട്ടി കൊടുക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. വിസ കാലാവധി നീട്ടി കിട്ടുന്നതിനായി വിദേശ പൗരന്മാര്‍ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിലേക്ക് ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. മാര്‍ച്ച്-17 വരെ 37രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഇന്ത്യ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല, മാര്‍ച്ച്-22 മുതല്‍ യാത്രാ വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെച്ചിരിക്കുന്നു.

പൗരന്മാര്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങുവാന്‍ സഹായവുമായി വിദേശ എംബസികള്‍ ജപ്പാന്‍, യു എസ്, ജര്‍മ്മനി, അഫ്ഗാനിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നും തങ്ങളുടെ പൗരന്മാരെ വിമാനങ്ങളില്‍ ഒഴിപ്പിച്ചു കൊണ്ടു പോകുന്ന പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടൺ ഏര്‍പ്പെട്ട് വരികയാണ്. മടങ്ങി പോകണമെന്നുണ്ടെങ്കില്‍ അതിനുള്ള വിവരങ്ങള്‍ കൈമാറണമെന്ന് യു കെ ഹൈകമ്മിഷന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മാത്രമല്ല യു കെയിലേക്കുള്ള യാത്രാ വിമാനങ്ങള്‍ എപ്പോഴാണ് ലഭ്യമാവുക എന്ന വിവരങ്ങളും അവര്‍ നല്‍കി വരുന്നുണ്ട്.

ഇന്ത്യയിലെ ജര്‍മ്മന്‍ എംബസി, യൂറോപ്യന്‍ യൂണിയനിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്നു കൊണ്ട് 24 മണിക്കൂര്‍ നേരവും പ്രതിസന്ധി കേന്ദ്രം പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യാ സര്‍ക്കാരുമായി സഹകരിച്ചു കൊണ്ട് ഇവിടെ കുടുങ്ങി കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിച്ച് കൊണ്ടു പോകുവാന്‍ വിമാനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജര്‍മ്മനി അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരും അതോടൊപ്പം ജര്‍മ്മനിയില്‍ സ്ഥിര താമസ അനുമതിയുള്ള ചില ഇന്ത്യക്കാരുമടക്കം 500 ആളുകളെ തിരികെ കൊണ്ടു പോകാനായി ലുഫ്താന്‍സ വിമാനം ഇന്ന് രാത്രി തന്നെ ഡല്‍ഹിയില്‍ നിന്നും ഫ്രാന്‍ങ്ക്ഫര്‍ട്ടിലേക്ക് പറക്കും. അതുപോലെ തന്നെ ഏതാണ്ട് 500 യാത്രക്കാരെ കയറ്റിയുള്ള മറ്റൊരു പ്രത്യേക വിമാനവും വ്യാഴാഴ്ച രാത്രിയും പുറപ്പെടും.

ഏതാണ്ട് 5000-ഓളം ജര്‍മ്മന്‍ വിനോദ സഞ്ചാരികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സംപ്രേഷണം ചെയ്ത വീഡിയോ വഴി ഋഷികേശില്‍ നിന്നും ജയ്പൂരില്‍ നിന്നും ചൊവ്വാഴ്ച രാത്രി വൈകിട്ട് കോണ്‍ വോയ് അടിസ്ഥാനത്തില്‍ ബസില്‍ കയറ്റി കൊണ്ടു വരുമെന്ന് ജര്‍മ്മന്‍ അംബാസിഡര്‍ വാള്‍ട്ടര്‍ ലിന്‍ഡര്‍ നേരത്തെ അറിയിച്ചിരുന്നു. തന്‍റെ രാജ്യത്തെ പൗരന്മാരോട് ഡല്‍ഹി വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലുകളിലേക്ക് മാറുവാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാട്ടിലേക്ക് കൊണ്ടു പോകുന്ന വിമാനങ്ങളില്‍ അവരെ കയറ്റുവാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായിരുന്നു ഇത്. ജര്‍മ്മന്‍ എംബസി നിര്‍ദ്ദേശിച്ച അധിക ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ക്കായി ഇന്ത്യാ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. ഇന്നു രാവിലെ നേരത്തെ 388 റഷ്യന്‍ പൗരന്മാരെ കയറ്റി ന്യൂ ഡല്‍ഹിയില്‍ നിന്നും, 126 പേരെ കയറ്റി കൊണ്ട് ഗോവയില്‍ നിന്നും രണ്ട് പ്രത്യേക വിമാനങ്ങള്‍ മോസ്‌കോയിലേക്ക് പറക്കുകയുണ്ടായി. അതേ സമയം, ഇന്ത്യയിലുള്ള അഫ്ഗാനിസ്ഥാന്‍ പൗര്‍ന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും വ്യാഴാഴ്ച മുതല്‍ തിരിച്ചു പോകാന്‍ ഒരുങ്ങാമെന്നാണ് ഇന്ത്യയിലെ അഫ്ഗാന്‍ സ്ഥാനപതി താഹിര്‍ ഖ്വാദിരി ട്വീറ്റ് ചെയ്തതു.

ABOUT THE AUTHOR

...view details