കേരളം

kerala

By

Published : Jul 7, 2020, 9:29 PM IST

ETV Bharat / bharat

ചെന്നൈയിൽ കൊവിഡ് നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

വൈറസ് പടരാതിരിക്കാനും അതേ സമയം ജനങ്ങളുടെ ഉപജീവനമാർഗം സംരക്ഷിക്കാനും സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ചെന്നൈയില്‍ കർഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ വൈറസ് വ്യാപനം കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു

'Virus Spread has come under control due to complete curfew' -Tamilnadu CM EPS  ചെന്നൈയിൽ കൊവിഡ് നിയന്ത്രണവിധേയം: എടപ്പടി പളനിസ്വാമി  തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പടി പളനിസ്വാമി  -Tamilnadu CM
എടപ്പാടി പളനിസ്വാമി

ചെന്നൈ: കൊവിഡ് വായുവിലൂടെ പടരില്ലെന്നും ചെന്നൈയിൽ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ചെന്നൈയിലെ ഗിണ്ടിയിലെ കിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ കൊവിഡ് ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈറസ് പടരാതിരിക്കാനും അതേ സമയം ജനങ്ങളുടെ ഉപജീവനമാർഗം സംരക്ഷിക്കാനും സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ചെന്നൈയില്‍ കർഫ്യൂ ഏര്‍പ്പെടുത്തിയത് വൈറസ് വ്യാപനം കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് പ്രതിരോധത്തിനായി തമിഴ്‌നാട് സർക്കാരും ആരോഗ്യ വകുപ്പും മുനിസിപ്പാലിറ്റികളും അഹോരാത്രം പ്രവർത്തിക്കുന്നതിനാൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമാണ്. അരി, പഞ്ചസാര, പയർ, എണ്ണ എന്നിവ സർക്കാർ സൗജന്യമായി പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

For All Latest Updates

ABOUT THE AUTHOR

...view details